SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.53 PM IST

പത്രപ്രവർത്തകർ നിർഭയരായിരിക്കണം: രമേശ് ചെന്നിത്തല

Increase Font Size Decrease Font Size Print Page
z

തിരുവനന്തപുരം: പത്രപ്രവർത്തകർ ഭയത്തിനതീതരാകണമെന്നും ഭരണകൂടത്തിനെതിരെ സംസാരിക്കാൻ മടികാണിക്കരുതെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാച്ചല്ലൂർ സുകുമാരൻ സ്മാരക അവാർഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യം ജനങ്ങളെ ബോധിപ്പിക്കുക. ദൈവം തെറ്റു ചെയ്താലും അത് വിളിച്ചു പറയണമെന്നത് പത്രപ്രവർത്തകന്റെ ധർമ്മമാണെന്നും അദ്ദേഹം പറഞ്ഞു. കവിയും മാദ്ധ്യമ പ്രവർത്തകനുമായ ഡോ.ഇന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ജാതീയവും മതപരവുമായ പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും സത്യം വിളിച്ചു പറയുകയെന്നതാണ് രാഷ്ട്രീയക്കാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും കടമയെന്ന് ഇന്ദ്രബാബു പറഞ്ഞു. പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്റ്ര് ഏർപ്പെടുത്തിയ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം പാ‌ച്ചല്ലൂർ സുകുമാരന്റെ മക്കളായ ടി.എസ്.സുനിൽകുമാറും ടി.എസ്.അനിൽകുമാറും ചേർന്ന് രമേശ് ചെന്നിത്തലയ്ക്ക് നൽകി. ഡോ.ഇന്ദ്രബാബു പൊന്നാടയണിയിച്ചു.ചടങ്ങിൽ യുവസാഹിത്യ അവാർഡും വിദ്യാഭ്യാസ അവാർഡും രമേശ് ചെന്നിത്തല വിതരണം ചെയ്തു. അനിൽ ദേവ്, ‌ട്രസ്റ്റ് ജനറൽ സെക്രട്ടറി പഴുവടി രാമചന്ദ്രൻ നായർ,ഭരണ സമിതി അംഗം ഗോപകുമാർ,സായി പൗർണമി,എം.ശ്രീനന്ദ തുടങ്ങിയവർ സംസാരിച്ചു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY