
തിരുവനന്തപുരം: വി.എസ് അച്യൂതാനന്ദൻ ജീവിച്ചിരുന്നെങ്കിൽ പത്മ പുരസ്‌കാരം നിരസിക്കുമായിരുന്നെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി. പുരസ്‌കാരം വാങ്ങണോയെന്ന് തീരുമാനിക്കേണ്ടത് വി.എസിന്റെ കുടുംബമാണ്. ധൻരാജ് ഫണ്ട് വിവാദത്തിൽ കണക്കിന്റെ കാര്യത്തിൽ പാർട്ടിക്ക് ഒരു സംശയവുമില്ല. കേന്ദ്ര നേതൃത്വം ഇടപെടില്ല. വി. കുഞ്ഞികൃഷ്ണൻ ഉയർത്തിയ ആരോപണം കേരളത്തിലെ പാർട്ടിക്ക് കൈകാര്യം ചെയ്യാനാകും. ധനസമാഹരണം സംബന്ധിച്ച് പാർട്ടിയിൽ ഒരു സംശയവുമില്ല. സുതാര്യമായിട്ടാണ് കൈകാര്യം ചെയ്തത്. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ക്രമസമാധാന പ്രശ്നമില്ലാതെ അത് നടക്കണമെന്നും ബേബി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
