
തൃശൂർ: പൗരസ്ത്യ ഭാഷാദ്ധ്യാപക സംഘടന നടത്തുന്ന കൈരളീ വിജ്ഞാന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കണ്ണൂർ കൂടാളി എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി എ.പി.അനുവേദ്യ, തൃശൂർ ഒല്ലൂർ സി.ജി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഗ്രേസ് മരിയ ജിജോ, പത്തനംതിട്ട എം.ജി.എം.എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാർഥിനി ഗംഗ എസ്.നായർ എന്നിവർ കൂടുതൽ മാർക്ക് നേടി സ്വർണ മെഡലിന് അർഹരായി. 30ന് സാഹിത്യ അക്കാഡമി എം.ടി ഹാളിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും. കൈരളീ വിജ്ഞാന പരീക്ഷയിൽ ഓരോ ജില്ലയിൽ ഉയർന്ന മാർക്ക് നേടിയ എട്ട്, ഒമ്പത് ക്ലാസ് വിദ്യാർത്ഥികൾക്കും പുരസ്‌കാരം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
