
കൊച്ചി: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറെ നിയമിച്ച ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഉപഹർജി നൽകി. വി.സി നിയമനവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, തിരക്കിട്ട് നിയമനം നടത്തിയത് പരിശോധിക്കണമെന്നാണ് ആവശ്യം. എതിർകക്ഷികൾക്ക് നോട്ടീസ് അയയ്‌ക്കാൻ നിർദ്ദേശിച്ച കോടതി, ഹർജി അടുത്ത ആഴ്ച പരിഗണിക്കാൻ മാറ്റി.
മലയാളഭാഷാ ബിൽ സംരക്ഷണ സംഗമം
തിരുവനന്തപുരം: മലയാള ഭാഷാ ബില്ലിന് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് ലോക മാതൃഭാഷാദിനമായ ഫെബ്രുവരി 21ന് ഒരു ലക്ഷം പേർ ഒപ്പിട്ട ഭീമഹർജി ഗവർണർക്ക് നൽകാൻ ഐക്യ മലയാളപ്രസ്ഥാനം നേതൃത്വം നൽകുന്ന മാതൃഭാഷാവകാശ മുന്നണി തീരുമാനിച്ചു. സെക്രട്ടേറിയറ്രിന് മുമ്പിൽ നടത്തിയ മലയാള ഭാഷാ ബിൽ സംരക്ഷണ സംഗമം ഹരിതകർമ്മസേനാംഗം ധനുജകുമാരി ഉദ്ഘാടനം ചെയ്തു. ഭീമഹർജി ഒപ്പിടിലിന്റെ ഉദ്ഘാടനം ധനുജകുമാരിയോടൊപ്പം ചുമട്ടുതൊഴിലാളികളായ രവീന്ദ്രനും വിഷ്ണവും ചേർന്ന് നിർവ്വഹിച്ചു. പ്രൊഫ.വി.എൻ.മുരളി അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |