
പാമ്പാടി: കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി യാത്ര നടത്തിയ പിതാവിനെതിരെ പൊലീസ് കേസെടുത്തു. പാമ്പാടി വട്ടുകുളത്താണ് മക്കളെ അപകടകരമായ രീതിയിൽ കാറിന് മുന്നിലിരുത്തി പിതാവ് ജ്യോതിഷാണ് യാത്ര നടത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്‌കൂൾ വിട്ടു വന്ന കുട്ടികൾ യൂണിഫോമിലായിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പാമ്പാടി പൊലീസ് നടത്തിയ അന്വേഷണത്തിൽ ജ്യോതിഷിനെ തിരിച്ചറിയുകയും അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുക്കുകയുമായിരുന്നു. വാഹനം കസ്റ്റഡിയിലെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
