
വീടിന് മുന്നിൽ മരങ്ങളും ചെടികളും വളർത്താൻ മലയാളികൾക്ക് പൊതുവെ താൽപര്യം കൂടുതലാണ്. എന്നാൽ വീടിന് മുന്നിൽ മരങ്ങൾ നടുന്നതിന് മുൻപ് വാസ്തുശാസ്ത്രം നോക്കണമെന്നാണ് ജ്യോതിഷികൾ പറയുന്നത്. ചില മരങ്ങളും ചെടികളും ഗൃഹത്തിൽ വസിക്കുന്നവർക്ക് ദോഷം വരുത്തുമെന്നാണ് വിശ്വാസം. അതുപോലെ വീടിന് ചുറ്റും മരങ്ങൾ നടാൻ അനുയോജ്യമായ സ്ഥാനങ്ങളും വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്.
വാസ്തുപ്രകാരം വീടിന് മുന്നിൽ തെങ്ങ് നടുന്നത് വളരെ നല്ലതായി കണക്കാക്കുന്നു. തെങ്ങ് ദേവന്മാർക്ക് പവിത്രവും പ്രിയപ്പെട്ടതുമാണെന്നാണ് വിശ്വാസം. വീടിന്റെ പരിസരത്ത് ഒരു തെങ്ങ് വയ്ക്കുന്നത് നെഗറ്റീവ് എനർജി ഇല്ലാതാക്കാൻ സഹായിക്കുന്നു. വീടിന്റെ തെക്കുകിഴക്കേ മൂലയിൽ തെങ്ങ് വയ്ക്കുന്നത് സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരുമെന്ന് വാസ്തുവിൽ പറയുന്നു. വീട്ടിൽ ഒന്നോ രണ്ടോ തെങ്ങുകൾ വയ്ക്കാം.
പടിഞ്ഞാറ് ഭാഗത്തും തെങ്ങും നടുന്നതും വളരെ നല്ലതാണെന്ന് ജ്യോതിഷികൾ പറയുന്നു. തെങ്ങ് മാത്രമല്ല വാഴ, പിച്ചകം, വെറ്റിലക്കൊടി മുതലായവ വീടിന്റെ ഏത് ദിക്കിലും വയ്ക്കാവുന്നവയാണ്. കുമിഴ്, കൂവളം, കടുക്ക, താന്നി, കൊന്ന, നെല്ലി, ദേവതാരം,പ്ലാശ്, അശോകം, ചന്ദനം, പുന്ന, വേങ്ങ, ചെമ്പകം, കരിങ്ങാലി എന്നിവ ഗൃഹപാർശ്വങ്ങളിൽ നടുന്നതുകൊണ്ട് ദോഷമില്ല.
പ്ലാവ്, പൂത്തിലഞ്ഞി, പേരാൽ എന്നിവ വീടിന്റെ കിഴക്ക് വശത്തും അത്തി, പുളിമരം എന്നിവ തെക്കുവശത്തും നടാവുന്നതാണ്. എന്നാൽ കാഞ്ഞിരം, വയ്യങ്കത, താന്നി, വേപ്പ്, കള്ളിപ്പാല തുടങ്ങിയവ വീടിന് സമീപം നടുന്നത് നല്ലതല്ലെന്നാണ് വിശ്വാസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |