SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.33 PM IST

ഓംബുഡ്‌സ്മാൻ സിറ്റിംഗ് ഇന്നും നാളെയും

Increase Font Size Decrease Font Size Print Page
photo

തൃശൂർ: മതിലകം, പുഴയ്ക്കൽ എന്നീ ബ്ലോക്ക് പഞ്ചായത്തുകളിൽ ജില്ലാ ഓംബുഡ്‌സ്മാൻ ഇന്നും നാളെയും ക്യാമ്പ് സിറ്റിംഗ് നടത്തും.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാൻ മന്ത്രി ആവാസ് യോജന എന്നീ കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിനാണ് സിറ്റിംഗ്. മതിലകം ബ്ലോക്ക് പഞ്ചായത്തിൽ ഇന്ന് രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ നാളെ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരേയുമാണ് സിറ്റിംഗ്. തൊഴിലുറപ്പ് തൊഴിലാളികൾ, ഗുണഭോക്താക്കൾ, മേറ്റുമാർ, പൊതു പ്രവർത്തകർ, ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർക്കും പ്രധാൻ മന്ത്രി ആവാസ് യോജന (ഗ്രാമീൺ) ഗുണഭോക്താക്കൾക്കും പരാതികളും നിർദ്ദേശങ്ങളും നൽകാനുള്ള സൗകര്യമുണ്ടാകും.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY