SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.37 AM IST

എൻ.ഐ.എ റെയ്ഡ്, പി.എഫ്.ഐ രേഖ പിടിച്ചെടുത്തു

Increase Font Size Decrease Font Size Print Page
s

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ (പി.എഫ്.ഐ) കേരളത്തിലെ ഒമ്പത് കേന്ദ്രങ്ങൾ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഒരേ സമയം റെയ്ഡ് ചെയ്ത് രേഖകൾ പിടിച്ചെടുത്തു. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലായിരുന്നു പരിശോധന. പി.എഫ്.ഐയുമായും അനുബന്ധ സംഘടനകളുമായും ബന്ധമുള്ള ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും മറ്റുമാണ് കണ്ടെടുത്തത്.

ഇന്ത്യയെ ഇസ്ളാമി​ക രാജ്യമാക്കാനുള്ള പോപ്പുലർ ഫ്രണ്ടി​ന്റെ ജി​ഹാദ് ഗൂഢാലോചന, പാലക്കാട് ശ്രീനിവാസൻ വധം തുടങ്ങി​യ കേസുകളി​ൽ 2022ൽ നടന്ന റെയ്ഡുകളുടെ തുടർച്ചയാണ് പുതിയ നീക്കം. എൻ.ഐ.എ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച അർദ്ധരാത്രി ആരംഭിച്ച റെയ്ഡ് ഇന്നലെ രാവിലെ വരെ നീണ്ടു. ഈ കേസുകൾ ഡൽഹിയിൽ രജിസ്റ്റർ ചെയ്തതാണ്.

ശ്രീനി​വാസൻ വധക്കേസി​ലുൾപ്പെടെ ഒളിവിൽ കഴിയുന്ന പ്രതികൾ സ്ഥലത്തുണ്ടെന്ന് സൂചന ലഭിച്ചതിന് പിന്നാലെയാണ് റെയ്ഡ് നടന്നതെന്നാണ് വിവരം.

കഴിഞ്ഞ ദിവസം ആറ് പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻ.ഐ.എ ഇനാം പ്രഖ്യാപിച്ചിരുന്നു.

അക്രമസംഘങ്ങൾ രൂപീകരി​ച്ചു

2047ൽ ഇന്ത്യയെ ഇസ്ളാമി​ക രാജ്യമാക്കാനുള്ള ശ്രമങ്ങൾക്കായി​ റി​പ്പോർട്ടേഴ്സ് വിംഗ്, ഫി​സി​ക്കൽ ആൻഡ് ആംസ് ട്രെയി​നിംഗ് വിംഗ്, സർവീസ് ടീം, ഹി​റ്റ് ടീം തുടങ്ങി​യ സംഘങ്ങൾ പി.എഫ്.ഐ രൂപീകരി​ച്ചിരുന്നു. കേഡറുകളി​ൽ നി​ന്ന് തി​രഞ്ഞെടുക്കപ്പെട്ടവർക്ക് ആയുധപരി​ശീലനത്തി​ന്​ പി​.എഫ്.ഐ ക്യാമ്പുകളി​ൽ സൗകര്യമൊരുക്കി​. എതി​ർക്കുന്നവരെയും മറ്റും കൊല്ലാനുള്ള ദൗത്യമായി​രുന്നു ഹി​റ്റ് ടീമി​ന്. അന്വേഷണം തുടരുകയാണെന്നും എൻ.ഐ.ഐ പത്രക്കുറി​പ്പി​ൽ പറയുന്നു.

TAGS: NIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.