
തിരക്കഥ ചെമ്പൻ വിനോദ്
അഞ്ചകള്ളകോക്കാനു ശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന "ഡിസ്കോ" എന്ന ചിത്രത്തിൽ ആന്റണി വർഗീസ്, അർജുൻ അശോകൻ, ലുക്മാൻ , ദേവ്, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ഫെമിന ജോർജ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു . ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഉല്ലാസ് ചെമ്പന്റെ സഹോദരനും നടനും രചയിതാവുമായ ചെമ്പൻ വിനോദ് ആണ് തിരക്കഥ . ചെമ്പോസ്കി മോഷൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ് തന്നെയാണ് നിർമ്മാണം. ആക്ഷൻ ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് ഡിസ് കോ.
ഛായാഗ്രഹണം - അർമോ, സംഗീതം- മണികണ്ഠൻ അയ്യപ്പ, എഡിറ്റർ- രോഹിത് വിഎസ് വാരിയത്ത്, പ്രൊഡക്ഷൻ ഡിസൈനർ- ഗോകുൽ ദാസ്, മേക്കപ്പ്ഃ- റോണക്സ് സേവ്യർ, ആക്ഷൻ- കലൈ കിംഗ്സൺ, കോസ്റ്റ്യൂംസ്- മെൽവി ജെ, കളറിസ്റ്റ്- അശ്വത് സ്വാമിനാഥൻ, സൌണ്ട് ഡിസൈനർ- ആർ കണ്ണദാസൻ, സൌണ്ട് മിക്സ്-കണ്ണൻ ഗണപത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ശ്രീജിത് ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ്- മനീഷ് ഭാർഗവൻ, വിഎഫ്എക്സ്- ഐഡൻ്റ് ലാബ്സ്. അതേസമയം
ഉല്ലാസ് ചെമ്പന്റെ അരങ്ങേറ്റ ചിത്രമായിരുന്ന അഞ്ചകള്ളകോക്കാൻ പ്രമേയം കൊണ്ടും വ്യത്യസ്തമായ മേക്കിംഗ് ശൈലി കൊണ്ടും അഭിനേതാക്കളുടെ ഗംഭീര പ്രകടനം കൊണ്ടും ഏറെ പ്രേക്ഷക ശ്രദ്ധ നേടി . 2024 ൽ റിലീസ് ചെയ്ത ചിത്രത്തിൽ ലുക്മാൻ , ചെമ്പൻ വിനോദ്, മണികണ്ഠൻ ആചാരി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.
, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
