SignIn
Kerala Kaumudi Online
Thursday, 23 April 2026 7.31 PM IST

രവി തേജ ചിത്രം ഇരുമുടി

Increase Font Size Decrease Font Size Print Page
ss

തെലുങ്ക് സൂപ്പർതാരം രവി തേജ നായകനാകുന്ന ചിത്രത്തിന് ഇരുമുടി എന്നു പേരിട്ടു. രവി തേജയുടെ 77-ാമത് ചിത്രം ശിവ നിർവാണ രചനയും സംവിധാനവും നിർവഹിക്കുന്നു. ഒരു ഭക്തന്റെ വിശുദ്ധമായ വഴിപാടിനെയും അയ്യപ്പ സ്വാമിയോടുള്ള സമർപ്പണത്തെയും പ്രതീകപ്പെടുത്തുന്ന രീതിയിലാണ് ചിത്രത്തിന്റെ ടൈറ്റിൽ. പരമ്പരാഗത അയ്യപ്പന്മാരുടെ വസ്ത്രം ധരിച്ച, ശക്തമായ ആത്മീയ അവതാരത്തിൽ രവി തേജയെ ഫസ്റ്റ് ലുക്കിൽ അവതരിപ്പിക്കുന്നു. അച്ഛൻ- മകൾ ബന്ധത്തിന്റെ വൈകാരികതയും പ്രതിഫലിപ്പിക്കുന്നുണ്ട്. പ്രിയ ഭവാനി ശങ്കർ നായിക വേഷം ചെയ്യുന്ന ചിത്രത്തിൽ, രവി തേജയുടെ മകളായി ബേബി നക്ഷത്ര എത്തുന്നു. സായ് കുമാർ, അജയ് ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക, മീസാല ലക്ഷ്മൺ, രാജ്കുമാർ കാസിറെഡ്ഡി, രമണ ഭാർഗവ്, കിഷോർ കാഞ്ചേരപാലെം, കാർത്തിക് അഡുസുമല്ലി, മഹേഷ് എന്നിവരാണ് മറ്റു താരങ്ങൾ. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മാണം സംഗീതം - ജി. വി. പ്രകാശ് കുമാർ, ഛായാഗ്രഹണം - വിഷ്ണു ശർമ്മ, പ്രൊഡക്ഷൻ ഡിസൈനർ - സാഹി സുരേഷ്, എഡിറ്റിംഗ് - പ്രവീൺ പുഡി, പി.ആർ.ഒ- ശബരി

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.