
തിരുവനന്തപുരം: 2026-2027ലെ സംസ്ഥാന ബഡ്‌ജറ്റിൽ ദേശീയപാത വികസനത്തിനായി പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. എൻഎച്ച് 66 ദേശീയപാത നിർമാണം ദ്രുതഗതിയിലാക്കുമെന്ന് മന്ത്രി അറിയിച്ചു. ദേശീയപാത വരുന്നത് പിണറായി സർക്കാരിന്റെ ഇച്ഛാശക്തികൊണ്ടെന്നും മന്ത്രി പറഞ്ഞു.
റോഡ് സുരക്ഷയ്ക്കായി 23.37 കോടി രൂപ, റോഡ് ഡിസൈൻ നിലവാരം ഉയർത്താൻ 300 കോടി രൂപ, കട്ടപ്പന -തേനി തുരങ്കപാതയുടെ സാദ്ധ്യതാ പഠനത്തിനായി പത്ത് കോടി രൂപ എന്നിങ്ങനെയും ബഡ്‌ജറ്റിൽ വകയിരുത്തിയതായി മന്ത്രി അറിയിച്ചു. വയനാട് തുരങ്കപാതയുടെ നിർമാണം ആരംഭിച്ചു. 2130 കോടി രൂപ ചെലവിൽ തീരദേശ പാതയുടെ നിർമാണം പുരോഗമിക്കുന്നു. 1657 കോടി രൂപ ചെലവിൽ മലയോര പാതയുടെ 212.2 കിലോമീറ്റർ നിർമിച്ചതായും ധനമന്ത്രി ബഡ്‌ജറ്റ് അവതരണത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |