
തിരുവനന്തപുരം:കേരള ബഡ്ജറ്റിൽ ശമ്പളപരിഷ്‌ക്കരണ കമ്മീഷനെ നിയമിച്ചതും ക്ഷാമബത്ത കുടിശിക പൂർണ്ണമായും അനുവദിച്ചതും സർക്കാരിന്റെ ജീവനക്കാരോടുള്ള കരുതലാണെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ്.
പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിന്റെ പോരാട്ടമായാണ് ഉറപ്പുള്ള പെൻഷൻ പദ്ധതി പ്രഖ്യാപനം. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും വിഹിതം ഈടാക്കുക വഴി ഈ പദ്ധതിയും ഒരു പങ്കാളിത്ത സ്വഭാവം പുലർത്തുന്നതായുളള വിയോജിപ്പും കൗൺസിൽ രേഖപ്പെടുത്തി.
പ്രഖ്യാപിച്ച ക്ഷാമബത്തയുടെ കുടിശികയ്ക്ക് ബഡ്ജറ്റിൽ തുക വകയിരുത്തിയതും ഭവനനിർമ്മാണ അഡ്വാൻസ് പുനഃസ്ഥാപിച്ചതും സ്വാഗതം ചെയ്യുന്നു.ചെയർമാൻ എസ്.സജീവ് അദ്ധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി കെ.പി.ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |