കൊച്ചി: വാക്കുതർക്കത്തിനിടെ 'പോയി ചാവ്" എന്നു പറഞ്ഞത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കാസർകോട് സ്വദേശിനി അഞ്ചര വയസുള്ള മകളുമായി കിണറ്റിൽച്ചാടി ജീവനൊടുക്കിയ കേസിൽ കാമുകനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് സി. പ്രതീപ്കുമാറിന്റെ നിരീക്ഷണം. വഴക്കിനിടെ ഇങ്ങനെ പറയുന്നത് ആരെങ്കിലും മരിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ലെന്ന് കോടതി വിലയിരുത്തി.
അദ്ധ്യാപകനായ ഹർജിക്കാരന് സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട വിവാഹിതയായ യുവതിയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ഹർജിക്കാരൻ വിവാഹത്തിന് ഒരുങ്ങുന്നതായി വിവരം കിട്ടിയതിനെതുടർന്ന് യുവതി കലഹമുണ്ടാക്കി. ഇതിനിടെ പ്രകോപിതനായ യുവാവ് 'പോയി ചാവ്" എന്ന് പറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. 2023 സെപ്തംബർ 15നായിരുന്നു സംഭവം. കിണറ്റിൽ വീണ കുട്ടിയും മരിച്ചു.
യുവതിയുമായുള്ള ചാറ്റുകൾ നശിപ്പിച്ചതിനും ഹർജിക്കാരനെതിരെ പൊലീസ് കുറ്റം ചുമത്തിയിരുന്നു. ആത്മഹത്യാ പ്രേരണ നിലനിൽക്കാത്തതിനാൽ ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചതിനുള്ള കുറ്റവും നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |