SignIn
Kerala Kaumudi Online
Saturday, 14 March 2026 10.18 PM IST

തൃശൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; ഒ ജെ ജനീഷിനെ അറസ്റ്റ് ചെയ്‌തു

Increase Font Size Decrease Font Size Print Page
oj-janeesh

തൃശൂർ: സ്വർണക്കൊള്ളയടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെ തൃശൂരിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ വൻ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഒ ജെ ജനീഷിനെ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്‌തു. ജനീഷിന്റെ നേതൃത്വത്തിൽ ജില്ലാ കളക്‌ടറേറ്റിലേക്കായിരുന്നു മാർച്ച്.

അമ്പതോളം പ്രവർത്തകരാണ് പ്രതിഷേധത്തിലുണ്ടായിരുന്നത്. സ്റ്റേഷനിൽ പൊലീസും ജനീഷിന്റെ നേതൃത്വത്തിലുള്ള സംഘവും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. മാർച്ചിനിടെ ബാരിക്കേഡ് മറികടക്കാൻ ശ്രമമുണ്ടായതോടെയാണ് പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയത്. ഇതോടെ സംഘർഷം ശക്തമാവുകയും പൊലീസ് ജലപീരങ്കയടക്കം പ്രയോഗിക്കുകയും ചെയ്‌തു. പിന്നാലെ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കി.

TAGS: TRISSUR, YOUTH CONGRESS, O J JANEESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.