
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ബഡ്ജറ്റിൽ വകയിരുത്തിയത് 1128.71 കോടി രൂപ. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനും വിദ്യാർത്ഥികളുടെ ക്ഷേമത്തിനും മുൻഗണന നൽകുന്നതാണ് ബഡ്ജറ്റ്.
ഒന്നുമുതൽ 12വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപകട ഇൻഷ്വറൻസ് പദ്ധതി. വർഷം 15 കോടി ഇതിനായി വേണ്ടിവരും. ഈ തുക ബഡ്ജറ്റിൽ വകയിരുത്തി.
സർക്കാർ എൽ.പി, യു.പി സ്കൂളുകളിലെയും എയ്ഡഡ് എൽ.പി സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് രണ്ട് ജോടി സൗജന്യ കൈത്തറി യൂണിഫോം നൽകുന്ന പദ്ധതിക്ക് 150.34 കോടി. അക്കാഡമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി 56.25 കോടി.
ഭിന്നശേഷിക്കാർ ഉൾപ്പെടെ എല്ലാ വിദ്യാർത്ഥികളെയും പൊതുധാരയിലേക്ക് കൊണ്ടു വരുന്നതിനുള്ള (ഇൻക്ലൂസിവ് എഡ്യുക്കേഷൻ) കർമ്മപദ്ധതിക്ക് 102.64 കോടി.
ഗോത്രമേഖലയിലെ സ്കൂളുകളിലെ ഗുണനിലവാരം ഉയർത്തുന്നതിനായി 640 സ്കൂളുകളിലേക്ക് സ്പെഷ്യൽ എൻറിച്ച്മെന്റ് പദ്ധതി വ്യാപിപ്പിക്കും. 60 കോടി വകയിരുത്തി.
ഉച്ചഭക്ഷണത്തിന്
410.66 കോടി
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി 167 കോടി. ഉച്ചഭക്ഷണ പദ്ധതിക്കായി 410.66 കോടി. 'തടസരഹിത വിദ്യാലയങ്ങൾ' പദ്ധതിക്ക് 11 കോടി
ഡിജിറ്റൽ പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതും സ്പോർട്സ് സ്കൂളുകൾക്കായി പ്രത്യേക പാഠ്യപദ്ധതി രൂപീകരിക്കുന്ന പ്രക്രിയയും ആരംഭിച്ചു. എസ്.സി.ഇ.ആർ.ടിയുടെ പ്രവർത്തനങ്ങൾക്ക് 21.25 കോടി.
കേരളത്തിൽ
ആഗോള സ്കൂൾ
ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളും പുതിയകാലത്തിന് അനുയോജ്യമായ തൊഴിൽ പരിശീലനവും നൈപുണ്യ സമ്പാദനവും പ്രദാനം ചെയ്യുന്ന ആഗോള സ്കൂൾ കേരളത്തിൽ സ്ഥാപിക്കും. ടെക്നോ ഇക്കണോമിക്സിനും ഫ്യൂച്ചർ ടെക്നോളജിക്കുമായിരിക്കും ഇവിടെ പ്രാധാന്യം നൽകുക. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 10 കോടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |