
ഷാരൂഖ് ഖാനും അറ്റ്‌ലിയും വീണ്ടും ഒരുമിക്കുന്നു. അല്ലു അർജുൻ ചിത്രത്തിന്റെ ജോലിയിൽ ആണ് അറ്റ്‌ലി. ഇതിനുശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ നായകനാകും. ജവാൻ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാനും അറ്റ്‌ലിയും ആദ്യമായി ഒരുമിച്ചത്. അറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാൻ.
ജവാന്റെ രണ്ടാം ഭാഗവും അറ്റ്‌ലിയുടെ ആലോചനയിലുണ്ട്. എന്നാൽ ജവാൻ 2 ഉടൻ ഉണ്ടാകില്ലെന്ന് അറ്റ്‌ലി വ്യക്തമാക്കി.
അതേസമയം ഡോൺ 3 താൻ സംവിധാനം ചെയ്യും എന്ന വാർത്തകൾ അറ്റ്‌ലി തള്ളി. ചിത്രത്തിൽ നിന്ന് രൺവീർ സിംഗ് പിൻമാറിയതിനെതുടർന്ന് ഷാരൂഖ് ഖാൻ നായകനാകും എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
2006 ൽ പുറത്തിറങ്ങിയ ഡോൺ ആദ്യ ഭാഗത്തിൽ ഷാരൂഖ് ഖാന്റെ മികച്ച പ്രകടനവും ഫർഹാൻ അക്തറിന്റെ സംവിധാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.
എന്നാൽ 2011 ൽ പുറത്തിറങ്ങിയ ഡോൺ 2 ബോക്സ് ഓഫീസിൽ സമ്മിശ്ര പ്രതികരണം ആണ് നേടിയത്. ബൊമൻ ഇറാനി, പ്രിയങ്ക ചോപ്ര , ഓംപുരി തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങൾ. അതേസമയം അല്ലു അർജുൻ - അറ്റ്‌ലി ചിത്രം ഇൗവർഷം അവസാനം പുറത്തിറങ്ങും. ആദ്യഭാഗം റിലീസ് ചെയ്ത ശേഷമാകും രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
