
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന എസ് .എസ് രാജമൗലി - മഹേഷ് ബാബു ചിത്രം വാരാണസി 2027 ഏപ്രിൽ 27ന് ലോകവ്യാപകമായി റിലീസ് ചെയ്യും. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ.എൽ. നാരായണ, എസ്.എസ്.കാർത്തികേയ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. കീരവാണിയാണ് വാരാണസിയുടെ സംഗീത സംവിധാനം . പ്രേക്ഷകർക്ക് ദൃശ്യവിസ്‍മയം സമ്മാനിച്ച വാരാണസിയുടെ ടീസറിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചത്. സിഇ 512-ലെ വാരാണസി കാണിച്ചാണ് ടീസർ തുടങ്ങുന്നത്. പിന്നീട് 2027ൽ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടർന്നങ്ങോട്ട് അന്റാർട്ടിക്കയിലെ റോസ് ഐസ് ഷെൽഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികർണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ടീസറിൽ അനാവരണം ചെയ്യുന്നു. പി .ആർ .ഒ പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
