SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.30 PM IST

കടലാക്രമണം സവിശേഷ ദുരന്തം

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം:വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലുണ്ടാകുന്ന കടലാക്രമണങ്ങളെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചു. കടൽ ക്ഷോഭം,ചുഴലിക്കാറ്റ്, തുടങ്ങിയ സമയങ്ങളിലുണ്ടാകുന്ന കടലാക്രമണങ്ങൾ മാത്രമാണ് സവിശേഷ ദുരന്തമായി ഇതുവരെ കണാക്കാക്കിയിരുന്നത്.അല്ലാത്ത കടലാക്രമണത്തെ പ്രകൃതി ക്ഷോഭത്തിന്റെ വിഭാഗത്തിൽപ്പെടുത്തി ചെറിയ സഹായങ്ങൾ മാത്രമാണ് നഷ്ടപരിഹാരമായി നൽകിയിരുന്നത്. കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് നാലു ലക്ഷം വരെ നഷ്ടപരിഹാരം നൽകാറുണ്ടെങ്കിലും അത് മന്ത്രിസഭയുടെ പ്രത്യേക തീരുമാനമായാണ് നൽകിപ്പോരുന്നത്. കടലിൽ നിന്ന് കരയിലേക്ക് കടന്നുകയറുന്ന തിരമാലകളോ അതുവഴി ഉണ്ടാകുന്ന വെള്ളപ്പൊക്കമോ മൂലം ജീവനും സ്വത്തിനും ജീവനോപാധികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും സംഭവിക്കുന്ന നാശനഷ്ടങ്ങൾക്കും ഇനി മുതൽ,നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് സഹായം അനുവദിക്കാനാകും.

TAGS: SEA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY