SignIn
Kerala Kaumudi Online
Tuesday, 21 April 2026 6.53 PM IST

ശൈത്യം: കീവിലെ ആക്രമണം നിറുത്തി റഷ്യ  ഇളവ് നാളെ അവസാനിക്കും

Increase Font Size Decrease Font Size Print Page
pic

കീവ്: കടുത്ത ശൈത്യം പരിഗണിച്ച് യുക്രെയിന്റെ തലസ്ഥാനമായ കീവിന് നേരെയുള്ള വ്യോമാക്രമണം താത്കാലികമായി നിറുത്തിവച്ച് റഷ്യ. ഇന്നലെ പ്രാബല്യത്തിൽ വന്ന ഇളവ് നാളെ അവസാനിക്കുമെന്നും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ അഭ്യർത്ഥന മാനിച്ചാണ് നടപടിയെന്നും റഷ്യ വ്യക്തമാക്കി. തന്റെ ആവശ്യ പ്രകാരം യുക്രെയിനിലെ ആക്രമണങ്ങൾ റഷ്യ ഒരാഴ്ചത്തേക്ക് നിറുത്തിവച്ചെന്ന് ട്രംപ് ഇന്നലെ പ്രഖ്യാപിച്ച പിന്നാലെയാണ് റഷ്യയുടെ വിശദീകരണം. അതേ സമയം, സെപൊറീഷ്യ, ചെർണീവ് തുടങ്ങിയ മേഖലകളിൽ ഇന്നലെ പുലർച്ചെയും റഷ്യൻ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. സമാധാന ചർച്ചയ്ക്കായി മോസ്കോയിലേക്ക് റഷ്യ നടത്തിയ ക്ഷണം യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി തള്ളി. ചർച്ചയ്ക്ക് പുട്ടിന് കീവിലേക്ക് വരാമെന്നും സെലെൻസ്കി പ്രതികരിച്ചു.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.