
പ്രൊമോ ഷൂട്ട് ഉടൻ
സൂപ്പർ താരങ്ങളായ രജനികാന്തും കമൽഹാസനും ഒരുമിക്കുന്നു. ജയിലർ 2, ജൂനിയർ എൻ.ടി. ആർ ചിത്രങ്ങൾക്കുശേഷം നെൽസൻ ദിലീപ്‌കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഒത്തുചേരൽ. ജയിലർ, ജയിലർ 2 എന്നീ ചിത്രങ്ങളുമായി രജനികാന്തിനൊപ്പം കൈകോർത്താണ് നെൽസൻ. കമൽഹാസനും നെൽസനും ഇതാദ്യമായാണ് ഒരുമിക്കുന്നത്. 2027ൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് രാജീവ് മേനോൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. ചിത്രത്തിന്റെ പ്രൊമോ ഷൂട്ട് ഉടൻ ചിത്രീകരിക്കും . രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിച്ച് രജനികാന്ത് നായകനായി സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതാദ്യമായാണ് രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസൻ നിർമ്മിക്കുന്ന ചിത്രത്തിൽ രജനികാന്ത് അഭിനയിക്കുന്നത്.
1979ൽ പുറത്തിറങ്ങിയ അലാവുദ്ദീനുംഅത്ഭുതവിളക്കും സിനിമയിലാണ് ഇരുവരും അവസാനം ഒരുമിച്ച് അഭിനയിച്ചത്. 16 വയതിനിലേ, അവൾ അപ്പാടിത്താൻ, നിനൈത്താലെ ഇനി തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ചിട്ടുണ്ട്. അതേസമയം ജയിലർ 2വിന്റെ ചിത്രീകരണം അടുത്ത ആഴ്ച പൂർത്തിയാകും. മോഹൻലാൽ, ശിവരാജ്‌കുമാർ, ജാക്കിഷ്രോഫ്, വിജയ് സേതുപതി തുടങ്ങിയവർ അതിഥി താരങ്ങളായി എത്തുന്നു. മലയാളി താരങ്ങളുടെ നീണ്ടനിര തന്നയുണ്ട്. കോട്ടയം നസീർ, സുനിൽ സുഖദ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, ഷംന കാസിം, രാജേഷ് മാധവൻ തുടങ്ങിയവരാണ് മലയാളി താരങ്ങൾ.എസ്. ജെ. സൂര്യ , രമ്യകൃഷ്ണൻ, മിർണ മേനോൻ,സന്താനം യോഗിബാബു, വസന്ത്, സുനിൽ, വി.ടി.വി ഗണേഷ് , വിനായകൻ തുടങ്ങിയവരും താരനിരയിലുണ്ട്.
ജയിലർ 2 ൽ ശ്രദ്ധേയ കഥാപാത്രമായി മേഘ്ന രാജ് എത്തുന്നുണ്ട്. ഇടവേളയ്ക്കുശേഷം തമിഴിൽ അഭിനയിക്കുന്ന ചിത്രം ആണ് ജയിലർ 2. ആദ്യമായി രജനികാന്ത് ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ജയിലറിന് സംഗീതം ഒരുക്കിയ അനിരുദ്ധ് രവിചന്ദർ തന്നെയാണ് ഈണം. ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണൻ. എഡിറ്റിംഗ് ആർ. നിർമൽ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
