SignIn
Kerala Kaumudi Online
Thursday, 19 February 2026 3.59 AM IST

10 സീറ്റിലും മത്സരിക്കുമെന്ന് കേരള കോൺഗ്രസ് (ജോസഫ്)

Increase Font Size Decrease Font Size Print Page
p

കോട്ടയം: കഴിഞ്ഞതവണ മത്സരിച്ച 10 സീറ്റ് ഇക്കുറിയും വേണമെന്ന നിലപാടിലുറച്ച് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം ഉന്നതാധികാര സമിതി യോഗം. ആവശ്യമെങ്കിൽ സീറ്റ് വച്ചുമാറാം. തൊടുപുഴയിലും കടുത്തുരുത്തിയിലും സിറ്റിംഗ് എം.എൽ.എമാരെ മത്സരിപ്പിക്കാനും തീരുമാനിച്ചു.

സീറ്റ് വിട്ടുകൊടുക്കുന്നതിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് യോഗത്തിലുയർന്ന പൊതുവികാരം. നാലു സീറ്റുകൾ കോൺഗ്രസ് തിരികെയെടുക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് നേതാക്കൾ പ്രതികരിച്ചു. സീറ്റുകളും സ്ഥാനാർത്ഥികളെയും തീരുമാനിക്കുന്നതിന് ചെയർമാൻ പി.ജെ.ജോസഫിനെ യോഗം ചുമതലപ്പെടുത്തി.

സീറ്റുകൾ വച്ചുമാറുന്ന കാര്യം ഉഭയകക്ഷി ചർച്ചയിലൂടെ തീരുമാനിക്കുമെന്നും വിജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥികൾ വേണമെന്നുള്ളത് കൊച്ചിയിൽ ചേർന്ന യു.ഡി.എഫ് നേതൃയോഗ തീരുമാനമാണെന്നും നേതാക്കൾ പറഞ്ഞു. ചെയർമാൻ പി.ജെ.ജോസഫ്, കോ- ഓർഡിനേറ്റർ അപു ജോസഫ്, നേതാക്കളായ പി.സി.തോമസ്, മോൻസ് ജോസഫ് എം.എൽ.എ, ഫ്രാൻസിസ് ജോർജ് എം.പി തുടങ്ങിയവർ സംസാരിച്ചു.

TAGS: KERALA CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY