SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.45 PM IST

എപ്‌സ്റ്റീൻ വിവാദം: അവജ്ഞയോടെ തള്ളിക്കളയുന്നതായി ഇന്ത്യ

Increase Font Size Decrease Font Size Print Page
narendra-modi

ന്യൂഡൽഹി: വിവാദ എപ്‌സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പരാമർശിച്ചതിനെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് ഇന്ത്യ പ്രതികരിച്ചു. ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ യു.എസ് ഡിപ്പാർട്ടുമെന്റ് ഓഫ് ജസ്റ്റിസ് വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. ഇതിലാണ് മോദിയുടെ 2017 ജൂലായിലെ ഇസ്രയേൽ സന്ദർശനത്തെ കുറിച്ച് വിവാദ പരാമർശമുള്ളത്. മോദി ആ സമയത്ത് സന്ദർശനം നടത്തിയിരുന്നുവെന്നത് മാത്രമാണ് ഫയലുകളിലെ ഏക വസ്‌തുതയെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. മറ്റുള്ള കാര്യങ്ങൾ കുറ്റവാളിയുടെ അസംബന്ധ ചിന്തകളാണെന്നും കൂട്ടിച്ചേർത്തു.

TAGS: NEWS 360, NATIONAL, NATIONAL NEWS, SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY