SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.49 PM IST

ചെങ്കോട്ട സ്ഫോടനം: ഭീകരർ ആഗോള കോഫി ശൃംഖലയെയും ലക്ഷ്യമിട്ടു

Increase Font Size Decrease Font Size Print Page
s

ന്യൂഡൽഹി: ഡോക്‌ടർമാർ അടങ്ങുന്ന 'വൈറ്റ് കോളർ മൊഡ്യൂൾ' ഭീകരസംഘം ചെങ്കോട്ടയെ മാത്രമല്ല ആഗോള കോഫി ശൃംഖലയുടെ ഔട്ട്ലെറ്റുകളെയും ലക്ഷ്യമിട്ടിരുന്നുവെന്ന് കണ്ടെത്തി. ജൂത വിഭാഗക്കാരൻ സ്ഥാപിച്ച പ്രമുഖ ബ്രാൻഡിന്റെ 450ൽപ്പരം ഔട്ട്ലെറ്റുകളാണ് ഇന്ത്യയിലുള്ളത്. ഭീകരസംഘത്തിലെ ഡോ. ഉമർ നബിയാണ് കഴിഞ്ഞ നവംബർ 10ന് ചെങ്കോട്ടയ്‌ക്കു സമീപം കാറിൽ പൊട്ടിച്ചിതറിയത്. കേസിൽ അറസ്റ്റിലായ മറ്റു ഡോക്‌ടർമാരെ ഉൾപ്പെടെ ചോദ്യം ചെയ്‌തപ്പോഴാണ് ആഗോള കോഫി ശൃംഖലയെയും ലക്ഷ്യമിട്ടിരുന്നുവെന്ന് എൻ.ഐ.എ അന്വേഷണസംഘത്തിന് സൂചന ലഭിച്ചത്. സ്‌ഫോടനം നടത്തണമോയെന്നത് സംബന്ധിച്ച് സംഘാംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസവുമുണ്ടായിരുന്നു. ഗാസയിലെ ആക്രമണങ്ങൾക്ക് ഇസ്രയേൽ സേനയ്‌ക്ക് സന്ദേശം നൽകാൻ കോഫി ശൃംഖലയിൽ സ്‌ഫോടനം നടത്തണമെന്നായിരുന്നു ചില ഡോക്‌ടർമാരുടെ നിലപാട്. എന്നാൽ ജമ്മു കാശ്‌മീരിലെ സുരക്ഷാസേനയെ ആക്രമിക്കുന്നതിൽ മാത്രമാക്കി പരിമിതപ്പെടുത്തണമെന്ന് ചില സംഘാംഗങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. അൽ ക്വ ഇദയുടെ ഇന്ത്യൻ ഘടകമായ അൻസാർ ഗസ്‌വത് -ഉൽ-ഹിന്ദ് പുനരുജ്ജീവിപ്പിക്കാനും നീക്കമുണ്ടായിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.