SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.44 PM IST

ജി.ആർ.ഇന്ദുഗോപന് ഡി.വിനയചന്ദ്രൻ സാഹിത്യ പുരസ്കാരം

Increase Font Size Decrease Font Size Print Page
t

കൊല്ലം:പ്രൊഫ.ഡി.വിനയചന്ദ്രന്റെ സ്മരണയ്ക്കായി പടിഞ്ഞാറെ കല്ലട നവോദയ ഗ്രന്ഥശാല ഏർപ്പെടുത്തിയ 2025ലെ സാഹിത്യ പുരസ്കാരം ജി.ആർ.ഇന്ദുഗോപന്റെ 'ആനോ' നോവലിന്.നൂറ്റാണ്ടുകൾക്കുമുമ്പ് കൊച്ചിയിൽ നിന്ന് യൂറോപ്പിലേക്ക് പായ്ക്കപ്പലിൽപോയ ആനക്കുട്ടിയുടേയും കുറെ മനുഷ്യരുടെയും ജീവിതം രേഖപ്പെടുത്തുന്ന നോവൽ നവോത്ഥാന കാലത്ത് തുടങ്ങിയ മലയാളിയുടെ ദീർഘദൂര പ്രവാസത്തെയും മലബാറിന്റെ ചരിത്ര യാഥാർത്ഥ്യങ്ങളെയും ഗവേഷണപരതയോടെ നോക്കിക്കാണുന്ന അപൂർവ കൃതിയായി പുരസ്കാര നിർണയ സമിതി വിലയിരുത്തി.25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 11ന് വൈകിട്ട് 4.30ന് കടപുഴ നവോദയ ഗ്രന്ഥശാലയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ നൽകും.

TAGS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY