
തിരുവനന്തപുരം: പരാജയഭീതി പൂണ്ട പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രാഷ്ട്രീയ മര്യാദയുടെ സകല പരിധികളും ലംഘിക്കുകയാണെന്നും , പരമോന്നത നീതിപീഠത്തിലെ ചീഫ് ജസ്റ്റിസിനെ വരെ അധിക്ഷേപിക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു .
സതീശനുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ല. ഒരു പരിപാടിക്കിടെ അദ്ദേഹം തനിക്കെതിരെ വ്യക്തിപരമായി ആഞ്ഞടിച്ചു. ബെല്ലും ബ്രേക്കുമില്ലാത്ത രീതിയിലാണ് പരാമര്‍ശങ്ങള്‍. പിണറായി മന്തിസഭയിലെ അഴിമതി നടത്തിയ ഒരു മന്ത്രിയെ കണ്ടെത്താന്‍ താൻ സതീശനെ വെല്ലുവിളിക്കുകയാണ്.
പുസ്തകസഞ്ചിയുടെ
ഭാരം കുറയ്ക്കലല്ല
പുസ്തകസഞ്ചിയുടെ ഭാരം കുറയ്ക്കൽ മാത്രമല്ല, മാനസികമായ ഭാരം കൂടി കുറയ്ക്കാനുള്ള ഇടപെടലിന്റെ ഭാഗമാണ് സിലബസ് ലഘൂകരണമെന്ന് മന്ത്രി പറഞ്ഞു .പത്ത് വർഷക്കാലം ഒരേ പുസ്തകങ്ങൾ പഠിപ്പിക്കുക മാറുന്ന കാലത്ത് പ്രായോഗികമല്ല. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന 'ഇവോൾവിങ് ടെക്സ്റ്റ്' എന്ന ആശയമാണ് പാഠ്യപദ്ധതി ചട്ടക്കൂടിൽ മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ സംസ്ഥാന കരിക്കുലം കമ്മിറ്റി ഉടൻ തീരുമാനമെടുക്കും.
അഞ്ച് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിൽ ഇത്തവണ സബ്ജക്ട് മിനിമം നടപ്പിലാക്കിയിട്ടുണ്ട്. ഓരോ വിഷയത്തിനും കുറഞ്ഞത് 30 ശതമാനം മാർക്ക് ലഭിക്കാത്ത കുട്ടികൾക്ക് പ്രത്യേക പഠന പിന്തുണ നൽകും.രണ്ടാം പാദ പരീക്ഷയുടെ ഫലം പരിശോധിക്കുമ്പോൾ എല്ലാ വിഷയങ്ങളിലും ഇ ഗ്രേഡ് ലഭിച്ച കുട്ടികളുടെ പഠന നിലവാരം ഉയർത്തും .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |