SignIn
Kerala Kaumudi Online
Thursday, 05 March 2026 10.37 PM IST

ശാസ്ത്രവും യുക്തി ബോധവും മനുഷ്യനെ ഒന്നിപ്പിക്കും: മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
a

കൊച്ചി: ഭേദചിന്തകൾക്കതീതമായി മനുഷ്യരെ ഒന്നിപ്പിക്കാൻ ശാസ്ത്രീയ ചിന്താഗതിക്കും യുക്തിബോധത്തിനും കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എറണാകുളം സെന്റ് ആൽബർട്സ് കോളേജിൽ 38-ാമത് കേരള സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമുദ്ര ഗവേഷണവും സമുദ്രോത്പന്നങ്ങളുടെ വിപണനവും സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണവും ഉൾപ്പെടുന്നതാണ് സയൻസ് കോൺഗ്രസിന്റെ വിഷയം. സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനൊപ്പം പോഷകാഹാരം ലഭ്യമാക്കുന്നതിലും സാമുദ്രിക ആവാസ വ്യവസ്ഥയ്ക്ക് പങ്കുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ പഠനങ്ങൾ, തീരദേശ സംരക്ഷണ ഗവേഷണങ്ങൾ, പരിസ്ഥിതി മാനേജ്മെന്റ് പദ്ധതികൾ തുടങ്ങിയവ നടപ്പിലാക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ മുഖ്യാതിഥിയായി. 2024ലെ കേരള ശാസ്ത്ര പുരസ്കാരം ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ മുൻ ഡയറക്ടർ ജനറൽ ടെസി തോമസിന് മുഖ്യമന്ത്രി കൈമാറി. കേരള ശാസ്ത്ര സാഹിത്യ പുരസ്കാരങ്ങൾ നേടിയ ഡോ. ബിജു ധർമ്മപാലൻ, ഡോ. ഗോപകുമാർ ചോലയിൽ, പ്രദീപ് ഓർക്കാട്ടേരി, എസ്. അശ്വിൻ എന്നിവർക്കും യുവ ശാസ്ത്രജ്ഞ പുരസ്കാരം കരസ്ഥമാക്കിയ കുസാറ്റ് ഗണിതശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി. ശങ്കർ, ഐ.ഐ.എസ്.യു സെൻസർ ഇലക്ട്രോണിക് ഡിവിഷൻ സയന്റിസ്റ്റ് ഡോ. അഞ്ചിത വിശ്വനാഥ് എന്നിവർക്കും പുരസ്കാരങ്ങൾ കൈമാറി.

ക സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയൺമെന്റ് വൈസ് പ്രസിഡൻറ് കെ.പി സുധീർ അദ്ധ്യക്ഷനായി. മന്ത്രി പി. രാജീവ്, ടി.ജെ വിനോദ് എം.എൽ.എ., മേയർ വി.കെ. മിനിമോൾ തുടങ്ങിയവർ പങ്കെടുത്തു.

TAGS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.