
ഗുജറാത്തിലെ ഡാങ്കുനിയെയും സൂററ്റിനെയും ബന്ധിപ്പിച്ച് പുതിയ ചരക്ക് ഇടനാഴി.
5 വർഷത്തിനുള്ളിൽ 20 പുതിയ ദേശീയ ജലപാതകൾ, ആദ്യം ഒഡീഷയിലെ ജലപാത-5 പാരദീപ്, ധമ്ര തുറമുഖങ്ങളുമായി ബന്ധിപ്പിച്ച്. ജലഗതാഗതവുമായി ബന്ധപ്പെട്ട് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കും.
സീപ്ലെയിനുകൾക്കായി തദ്ദേശീയ നിർമ്മാണ പദ്ധതി.
വൈദ്യുതി, ഉരുക്ക്, സിമന്റ്, റിഫൈനറികൾ വ്യവസായങ്ങളിലെ കാർബർ വികിരണം കുറയ്‌ക്കാനുള്ള പദ്ധതിക്ക് 20,000 കോടി.
ബാങ്കിഗ് മേഖലപരിഷ്കരിക്കും
ബാങ്കിംഗ് മേഖല പരിഷ്‌കരിക്കാൻ ഉന്നതാധികാര സമിതി
പവർ ഫിനാൻസ് കോർപറേഷനും റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷനും പുനഃക്രമീകരിക്കും.
ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ചട്ടങ്ങൾ പുനരവലോകനം ചെയ്യും.
ഒരു ലക്ഷം ഹെൽത്ത്
പ്രാക്ടിഷണർമാർ
ഒപ്‌റ്റോമെട്രി, റേഡിയോളജി, അനസ്‌തേഷ്യ, ഒ.ടി. ടെക്‌നോളജി, അപ്ലൈഡ് സൈക്കോളജി, ബിഹേവിയറൽ ഹെൽത്ത് എന്നീ മേഖലകളിൽ 5 വർഷത്തിനുള്ളിൽ 100,000 യോഗ്യതയുള്ള ഹെൽത്ത് പ്രാക്‌ടീഷണർമാർ(എ.എച്ച്.പി)
വയോജന, അനുബന്ധ പരിചരണ സേവനങ്ങൾ ഉൾക്കൊള്ളുന്ന പരിചരണ പരിസ്ഥിതി സംവിധാനത്തിന് രൂപം നൽകും.
വെൽനസ്, യോഗ, മെഡിക്കൽ, സഹായ ഉപകരണങ്ങൾ എന്നിവയുടെ പരിശീലനത്തിന എൻ.എസ്.ക്യു.എഫ്-അലൈൻഡ് പ്രോഗ്രാമുകൾ വികസിപ്പിക്കും.1.5 ലക്ഷം കെയർഗിവർമാർക്ക് പരിശീലനം നൽകും.
ആയുഷ് ഫാർമസികൾ
നവീകരിക്കും
ആയുഷ് ഫാർമസികളും ഡ്രഗ് ടെസ്റ്റിംഗ് ലാബുകളും നവീകരിക്കും
പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയിലെ ഗവേഷണം, പരിശീലനം, അവബോധം എന്നിവ ലക്ഷ്യമിട്ട് ജാംനഗറിലെ ഡബ്‌ള്യു.എച്ച്.ഒ ഗ്ലോബൽ ട്രഡീഷണൽ മെഡിസിൻ സെന്റർ നവീകരിക്കും.
സ്വകാര്യ മേഖലയിൽ വെറ്ററിനറി, പാരാ വെറ്ററിനറി കോളേജുകൾ, വെറ്ററിനറി ആശുപത്രികൾ, ഡയഗ്നോസ്റ്റിക് ലബോറട്ടറികൾ, ബ്രീഡിംഗ് സൗകര്യങ്ങൾ എന്നിവ സ്ഥാപിക്കാൻ സാമ്പത്തിക സഹായ പദ്ധതി.
15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും അനിമേഷൻ മേഖലയുമായി ബന്ധപ്പെട്ട എ.വി.ജി.സി കണ്ടന്റ് ക്രിയേറ്റർ ലാബുകൾ സ്ഥാപിക്കാൻ മുംബയ് ഇന്ത്യൻ ക്രിയേറ്റീവ് ടെക്നോളജീസ് ഇൻസ്റ്റിറ്റ്യൂട്ടിന് സഹായം
5 യൂണി.ടൗൺഷിപ്
പ്രധാന വ്യാവസായിക, ലോജിസ്റ്റിക്സ് ഇടനാഴികളുടെ സമീപം 5 യൂണിവേഴ്സിറ്റി ടൗൺഷിപ്പുകൾ: ഒന്നിലധികം സർവകലാശാലകൾ, കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, നൈപുണ്യ കേന്ദ്രങ്ങൾ, റെസിഡൻഷ്യൽ കോംപ്ലക്സുകൾ എന്നിവയുള്ളത്.
നാഷണൽ ലാർജ് സോളാർ ടെലിസ്കോപ്പ്, നാഷണൽ ലാർജ് ഒപ്റ്റിക്കൽ-ഇൻഫ്രാറെഡ് ടെലിസ്കോപ്പ്, ഹിമാലയൻ ചന്ദ്ര ടെലിസ്കോപ്പ്, കോസ്‌മോസ് -2 പ്ലാനറ്റോറിയം എന്നിവിടങ്ങളിൽ നവീകരണം.
ടൂറിസം ഗൈഡുകൾക്ക്
പരിശീലനം
നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജിയെ അപ്‌ഗ്രേഡ് ചെയ്‌ക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി സ്ഥാപിക്കും.
20 പ്രശസ്‌ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ 10,000 ഗൈഡുകൾക്ക് ഉന്നത പരിശീലനം.
സാംസ്കാരിക, ആത്മീയ, പൈതൃക പ്രാധാന്യമുള്ള എല്ലാ സ്ഥലങ്ങളെയും ഡിജിറ്റലായി രേഖപ്പെടുത്താൻ നാഷണൽ ഡെസ്റ്റിനേഷൻ ഡിജിറ്റൽ നോളജ് ഗ്രിഡ്.
ലോത്തൽ, ധോളവീര, രാഖിഗർഹി, ആദിച്ചനല്ലൂർ, സാരനാഥ്, ഹസ്തിനപൂർ, ലേ കൊട്ടാരം എന്നിവയുൾപ്പെടെ 15 പുരാവസ്തു കേന്ദ്രങ്ങളെ സാംസ്കാരിക കേന്ദ്രങ്ങളാക്കി വികസിപ്പിക്കും. പൊതുജനങ്ങൾക്ക് നടപ്പാത അടക്കം സൗകര്യങ്ങൾ.
സ്പോർസ് ഉത്പന്നങ്ങൾ
വിലക്കുറവിൽ
പത്തുവർഷത്തെ കായിക വികസനം ലക്ഷ്യമിട്ട് ഖേലോ ഇന്ത്യ മിഷൻ:പരിശീലനത്തിനും മത്സരത്തിനുമുള്ള അടിസ്ഥാന വികസനം, പരിശീലകരെയും സപ്പോർട്ടിംഗ് സ്റ്റാഫിനെയും സജ്ജമാക്കൽ
ഉയർന്ന നിലവാരമുള്ള വിലക്കുറവുള്ള സ്‌പോർട്‌സ് ഉൽപ്പന്നങ്ങളുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റാൻ നിർമ്മാണം, ഗവേഷണം, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സംരംഭം.
നിംഹാൻസ്
ദിവ്യാംഗർ കൗശൽ യോജന: ഭിന്നശേഷിക്കാർക്ക് ഐടി, ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ പാനീയ മേഖലകളിൽ വ്യവസായ പരിശീലനത്തിലൂടെ മാന്യമായ ഉപജീവന അവസരങ്ങൾ ഉറപ്പാക്കാനുള്ള പദ്ധതി.
ദിവ്യാംഗ് സഹാറ യോജന: ദിവ്യാംഗ സഹായ ഉപകരണങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കൽ, പ്രധാനമന്ത്രി ദിവ്യശാകേന്ദ്രങ്ങളെ ശക്തിപ്പെടുത്തൽ, ദിവ്യാംഗർക്കും മുതിർന്ന പൗരന്മാർക്കുമുള്ള സഹായ ഉൽപ്പന്നങ്ങളുടെ ആധുനിക റീട്ടെയിൽ മാർട്ടുകൾ സ്ഥാപിക്കൽ എന്നിവയ്‌ക്കായി.
കണ്ടെയ്നർ നിർമ്മാണ പദ്ധതിക്കായി 5 വർഷത്തേക്ക് 10,000 കോടി
നിർമ്മാണ-അടിസ്ഥാനവികസന മേഖലകളിൽ ഉപയോഗിക്കുന്ന ബഹുനില അപ്പാർട്ട്മെന്റിലെ ലിഫ്റ്റുകൾ, വലുതും ചെറുതുമായ അഗ്നിശമന ഉപകരണങ്ങൾ മുതൽ മെട്രോകളും ഉയർന്ന ഉയരത്തിലുള്ള റോഡുകളും നിർമ്മിക്കുന്നതിനുള്ള ടണൽ-ബോറിംഗ് ഉപകരണങ്ങൾ തുടങ്ങി വൻ ഉപകരണങ്ങളുടെ അഭ്യന്തര ഉൽപാദനത്തിന് പ്രത്യേക പദ്ധതി.
ദുർഗാപൂർ കേന്ദ്രീകരിച്ച് സംയോജിത കിഴക്കൻ തീര വ്യാവസായിക ഇടനാഴി വികസിപ്പിക്കും.
അരുണാചൽ പ്രദേശ്, സിക്കിം, അസം, മണിപ്പൂർ, മിസോറാം, ത്രിപുര സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബുദ്ധമത സർക്യൂട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |