
തൃശൂർ: കേരള കോ ഓപറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന വടക്കൻ മേഖല വാഹന പ്രചാരണ ജാഥ ബുധനാഴ്ച തൃശൂർ കോർപറേഷന് മുന്നിൽ സമാപിക്കും. വൈകിട്ട് അഞ്ചിന് മേയർ ഡോ.നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കുന്നംകുളം, ചാവക്കാട്, ഇരിങ്ങാലക്കുട, ചാലക്കുടി എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങും. നിറുത്തലാക്കിയ ക്ഷാമബത്ത പുനഃസ്ഥാപിക്കുക, പെൻഷൻ പരിഷ്‌കരണം - മെഡിക്കൽ ഇൻഷ്വറൻസ് നടപ്പാക്കുക, പെൻഷൻ പരിധി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന വടക്കൻ മേഖല പ്രചാരണ ജാഥയുടെ ക്യാപ്റ്റൻ മുണ്ടൂർ രാമകൃഷ്ണനും വൈസ് ക്യാപ്റ്റൻ എം.ഗോപാലകൃഷ്ണനുമാണ്. ഇ.എം.ശ്രീധരൻ നമ്പൂതിരിപ്പാട്, കെ.എം.ചാക്കോ, ഇ.എൻ.വിജയകുമാർ, എം.എൻ.ശശിധരൻ, എം.ഐ.വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
