
തൃശൂർ: മെഡിക്കൽ വിദ്യാഭ്യാസരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള 2026ലെ ദേശീയ തല അസോസിയേഷൻ ഒഫ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സ് അവാർഡ് ഫോർ എക്‌സലൻസ് ഇൻ മെഡിക്കൽ എഡ്യൂക്കേഷൻ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റിയൂട്ടിന് ലഭിച്ചു. എ.എച്ച്.പി.ഐയുടെ ഡയറക്ടർ ജനറൽ ഗിരിധർ ഗ്യാനി പുരസ്‌കാരം സമ്മാനിച്ചു. ജൂബിലി മിഷനെ പ്രതിനിധീകരിച്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ അസി. ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. ഈ അംഗീകാരം കൂടുതൽ പ്രചോദനമാകുമെന്ന് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
