
തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപുനഃപരിശോധനയിലെ അട്ടിമറിക്കെതിരെ എൽ.ഡി.എഫ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി.വ്യാജ വോട്ടർമാരെ തിരുകി കയറ്റിയും അർഹരായവരെ ഒഴിവാക്കിയും തയ്യാറാക്കിയ പട്ടികയിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യമുയർത്തി ആയിരങ്ങൾ അണിനിരന്നു. മാർച്ച് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു.സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്അംഗം എം.വി.ജയരാജൻ,സംസ്ഥാന കമ്മിറ്റിഅംഗം എം.വിജയകുമാർ, ആനാവൂർ നാഗപ്പൻ,എം.എൽ.എമാരായ ഡി.കെ.മുരളി,സി.കെ.ഹരീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.മറ്റു ജില്ലകളിൽ തെരഞ്ഞെടുപ്പ് ഓഫീസുകളിലേക്കും മാർച്ച് നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |