SignIn
Kerala Kaumudi Online
Wednesday, 18 February 2026 1.22 PM IST

വീണ്ടും ട്വിസ്റ്റ്: ആ ₹ 2,000 മൊയ്തീൻ കൊടുത്തത് തന്നെ

Increase Font Size Decrease Font Size Print Page
ldf

കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് 2,000 രൂപ നൽകിയ മൊയ്തീൻ പിന്നെയും വൈറൽ. സി.പി.എം പരിപാടിക്കിടെ പെൻഷൻപണം ഗോവിന്ദന് നൽകിയത് പാർട്ടിക്കാർ ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് പറഞ്ഞ് ആദ്യം വെടിപൊട്ടിച്ച മൊയ്തീൻ, വിഷയം വിവാദമായതോടെ പ്ലേറ്റ് മാറ്റി. പാർട്ടിയോട് വലിയ കൂറുള്ളതുകൊണ്ടാണ് പെൻഷൻ തുക നൽകിയതെന്നും ആരും പറഞ്ഞിട്ടല്ലെന്നുമാണ് ഏറ്റവും പുതിയ പ്രതികരണം.

9ന് കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിൽ സി.പി.എമ്മിന്റെ വികസന മുന്നേറ്റ ജാഥ എത്തിയപ്പോഴാണ് മൊയ്തീൻ വേദിയിലെത്തി 2,000 രൂപ പോക്കറ്റിൽ നിന്നെടുത്ത് എം.വി.ഗോവിന്ദന് നൽകിയത്. സർക്കാരിൽ നിന്ന് പെൻഷൻ കിട്ടിയ തുകയാണെന്നും യു.ഡി.എഫ് സർക്കാർ വന്നാൽ പെൻഷൻ ഇനി കിട്ടില്ലെന്നുമാണ് അന്ന് പറഞ്ഞത്. ഗോവിന്ദൻ പണം തിരികെ മൊയ്തീന്റെ പോക്കറ്റിൽ ഇട്ടുകൊടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ, ചിലർ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നൽകിച്ച് വീഡിയോ എടുത്തതാണെന്ന് മൊയ്തീൻ മാറ്റിപ്പറഞ്ഞു. ഇത് യു.ഡി.എഫ് സൈബർസംഘം വലിയ രീതിയിൽ പ്രചരിപ്പിക്കുന്നതിനിടെയാണ് ഇപ്പോഴത്തെ ഈ തിരുത്ത്. പണം നൽകിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

TAGS: LDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.