SignIn
Kerala Kaumudi Online
Monday, 16 February 2026 2.27 AM IST

രാത്രി ബിരിയാണിയുടെ ഓർഡർ വന്നത് സെമിത്തേരിയിൽ നിന്ന്; കവാടത്തിന് മുന്നിൽ എത്തിയ ഡെലിവറി ബോയി ചെയ്തത് കണ്ടോ?

Increase Font Size Decrease Font Size Print Page
cemetery

സെമിത്തേരിയിലേക്ക് ബിരിയാണി ഓർഡർ ലഭിച്ച ഒരു ഡെലിവറി ബോയിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. രാത്രിയിൽ ഒരു യുവതിയാണ് സെമിത്തേരിയിലേക്ക് ബിരിയാണി ഓർഡർ ചെയ്തത്. ഓർഡർ ഡെലിവറി ചെയ്യാൻ പോകുമ്പോൾ ആ യുവാവിനോട് മുന്നിലേക്ക് വരാൻ ഫോണിലൂടെ യുവതി പറയുന്നു. മുന്നിൽ സെമിത്തേരിയാണെന്ന് യുവാവ് പറയുമ്പോൾ അതിലൂടെ അകത്ത് വരാനാണ് യുവതി ആവശ്യപ്പെടുന്നത്.

എന്നാൽ താൻ സെമിത്തേരിയിലേക്ക് കയറില്ലെന്നും പുറത്തേക്ക് വരാനും യുവാവ് ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ ഓർഡർ പിൻവലിക്കാൻ അദ്ദേഹം പറയുന്നുണ്ട്.സംഭവത്തിന്റെ വീഡിയോ യുവാവ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സെമിത്തേരിയുടെ മുന്നിൽ കുറച്ചുനേരം കാത്തുനിന്നശേഷം യുവാവ് അവിടെ നിന്ന് തിരികെ പോകുന്നതും വീഡിയോയിൽ കാണാം. പ്രദേശത്ത് ആരെയും കാണാനും കഴിയുന്നില്ല.

സെമിത്തേരിയുടെ ഉള്ളിൽ സുഹൃത്തുക്കളുമായി താൻ പാർട്ടി നടത്തുകയാണെന്നാണ് ഫോണിലൂടെ ബിരിയാണി ഓർഡർ ചെയ്ത യുവതി പറഞ്ഞത്. പ്രേതങ്ങൾക്ക് അത്താഴമാകാനല്ല, ബിരിയാണി എത്തിക്കാനാണ് താൻ വന്നതെന്നും യുവാവ് തമാശയായി പറയുന്നു. വീഡിയോ പെട്ടെന്ന് തന്നെ സെെബർ ലോകത്തെ ശ്രദ്ധപിടിച്ചുപറ്റി. നിരവധി കമന്റും ലെെക്കും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

'ബ്ലാക്ക് മാജിക് ആണോ ഇത്', 'വീഡിയോ സ്ക്രിപ്റ്റ് ചെയ്തതാണ്', 'ആ യുവതിയുടെ ശബ്ദവും ആ സ്ഥലവും ഭയനാകമാണ്', 'ആ യുവാവ് യുവതിയോട് സംസാരിക്കുന്നു. ഞാൻ ആയിരുന്നെങ്കിൽ അവിടെ നിന്ന് ഓടിരക്ഷപ്പെടുമായിരുന്നു' - ഇങ്ങനെ പോകുന്നു കമന്റുകൾ.

A post shared by GLOBAL UPDATE NOW 🌍 (@globalupdatenow)


TAGS: BIRIYANI, VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.