
വാളയാർ: എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ 230 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം തിരൂർ പട്ടത്ത് വീട്ടിൽ സന്ദീപ് (35) ആണ് അറസ്റ്റിലായത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.രമേഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.
കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരനയിരുന്നു രമേഷ്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഇത് നാലാം തവണയാണ് കെ.എസ്.ആർ.ടി.സി യാത്രക്കാരിൽ നിന്നും ലഹരി വസ്തുക്കൾ പിടികൂടുന്നത്.
പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.പ്രേമാനന്ദകുമാർ, അസി: എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എ.മുഹമ്മദ് റിയാസ്, പി.കെ.ഷിബു, ദേവകുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ശ്രീധർ, കെ.എം.സജീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കിഷോർ, അജിത്, അരുൺ, അശ്വാന്ത്, സുബിൻ രാജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |