SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.32 PM IST

മുല്ലപ്പെരിയാർ ഡാമിന് വ്യാജ ബോംബ് ഭീഷണി

Increase Font Size Decrease Font Size Print Page
search

തൊടുപുഴ: മുല്ലപ്പെരിയാർ ഡാം, ഇടുക്കി കളക്ടറേറ്റ്, മുട്ടം ജില്ലാ കോടതി എന്നിവിടങ്ങളിൽ വ്യാജ ബോംബ് ഭീഷണി. മുട്ടം ജില്ലാ കോടതിയുടെ ഔദ്യോഗിക ഇ- മെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് ജില്ലയിൽ വ്യാപക പരിശോധന നടത്തി. ഇന്നലെ രാവിലെയാണ് സമീർ കുശ്ബ എന്ന പേരിൽ സന്ദേശമെത്തിയത്. ബോംബ് സ്‌ക്വാഡും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. മുട്ടം ജില്ലാ കോടതി, മുല്ലപ്പെരിയാർ ഡാം തുടങ്ങിയ പ്രദേശങ്ങളിലും വ്യാപക തെരച്ചിൽ നടത്തി. ഭീഷണി സന്ദേശം എത്തിയ ഇ- മെയിൽ വിലാസത്തെക്കുറിച്ചും അതിന്റെ ഉറവിടത്തെക്കുറിച്ചും സൈബർസെൽ അന്വേഷണമാരംഭിച്ചു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY