
കോട്ടയം: കോരുത്തോട് സ്വദേശിയുടെ വീട്ടിലെ അലമാരയ്ക്കുള്ളിൽ നിന്ന് രാജവെമ്പാലയെ കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടിയിട്ടുണ്ട്. അലമാര വീടിന് പുറത്തെടുത്താണ് പാമ്പിനെ പിടികൂടിയത്. ഇന്നലെ വെെകിട്ട് അലമാരക്കുള്ളിൽ നിന്ന് തുണിയെടുക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. തുടർന്ന് വീട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. രാജവെമ്പാല എങ്ങനെയാണ് അലമാരയ്ക്കുള്ളിൽ എത്തിയതെന്ന് വ്യക്തമല്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |