
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ബഡ്‌ജറ്റ് കേരളത്തെ നിരാശപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുന്നതിനിടയിലാണ് അദ്ദേഹം ഇങ്ങനെ പരാമർശിച്ചത്. എയിംസിലും വിഴിഞ്ഞം വികസനത്തിലും അതിവേഗ റെയിലിലുമടക്കമുള്ള കേന്ദ്രത്തിന്റെ അവഗണനയെക്കുറിച്ചും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
ബഡ്ജറ്റ് കേരള സമൂഹത്തെ നിരാശപ്പെടുത്തുന്നതാണെന്നും ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും പിണറായി വിജയൻ പറഞ്ഞു. ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ലെന്ന് അദ്ദേഹം പ്രമേയത്തിൽ വിമര്‍ശിച്ചു. സംസ്ഥാനങ്ങളുടെ നില ഭദ്രമാകുമ്പോഴാണ് രാജ്യത്തിന് തല ഉയർത്തി നിൽക്കാനാവുകയെന്നും കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾക്ക് പോലും കേന്ദ്രത്തിന്റെ പരിഗണന കിട്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
'വർഷങ്ങളായി കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളോട് കേന്ദ്രം അവഗണനയാണ് കാണിക്കുന്നത്. കേരള സമൂഹത്തെ നിരാശപ്പെടുത്തുന്ന ബഡ്ജറ്റായിരുന്നു ഇത്തവണത്തേത്. രാജ്യത്തിന്റെ അന്തസിന് ലോക സമൂഹത്തിന് മുന്നിൽ ഇടിച്ച് താഴ്ത്തുന്നതാണ് കേന്ദ്രത്തിന്റെ നടപടി. ജനാധിപത്യ മൂല്യങ്ങളോട് പോലും സംശയം തോന്നുന്ന അവസ്ഥയാണ്. ലോകത്തിന് മുമ്പിൽ കേരളം അഭിമാനകരമായ നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വികസനം വേണം. പ്രദേശിക ഭേദങ്ങൾക്ക് അതീതമായ പരിഗണന നൽകണം. കേരളത്തിന് എയിംസ് നൽകുന്നതിൽ കേന്ദ്രം മൗനം തുടരുകയാണ്. ഭൂമി കണ്ടെത്തിയിട്ടും എയിംസ് നൽകിയില്ല'- മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |