SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.32 PM IST

ക്യാൻസർ ദിനാചരണം

Increase Font Size Decrease Font Size Print Page
cancer

തൃശൂർ: ക്യാൻസർ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി.ശ്രീദേവി നിർവഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.സജീവ്കുമാർ അദ്ധ്യക്ഷനായി. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ, ജില്ലാ ജനറൽ ആശുപത്രിയിലെ കൺസൾട്ടന്റ് റേഡിയോ തെറാപ്പിസ്റ്റുമാരായ ഡോ. എം.രേണു, ഡോ. എച്ച്.സൈറസ് എന്നിവർ ബോധവത്കരണ ക്ലാസ് നടത്തി. ക്യാൻസർ അതിജീവിത ടി.എൻ.ഷീന ചികിത്സാ അനുഭവങ്ങൾ പങ്കുവച്ചു. ജില്ലാ ജനറൽ ആശുപത്രി ആർ.എം.ഒ ഡോ. നോബിൾ ജെ.തൈക്കാട്ടിൽ, ഡോ. സുരേഷ്, ഡോ. പ്രവീൺ, ഡോ. മനോജ്, ജില്ലാ നഴ്‌സിംഗ് ഓഫീസർ എം.എസ്.ഷീജ, നഴ്‌സിംഗ് സൂപ്രണ്ട് എം.ജ്യോതി, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സി.എം.ശ്രീജ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY