
തിരുവല്ല : കുറ്റൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റുകടവ് കാട്ടാംച്ചുവട് റോഡിലെ പൊതുടാപ്പിൽ നിന്ന് അനധികൃതമായി ഹോസ് ഉപയോഗിച്ച് ജലം ദുരുപയോഗം ചെയ്ത ആളിൽ നിന്ന് 50,000 രൂപ പിഴ ഈടാക്കി. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വളർത്തൽ കേന്ദ്രത്തിലേക്ക് അനധികൃതമായി ജല ഉപഭോഗം കണ്ടെത്തിയത്.
സമാന രീതിയിൽ ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷനിൽ നിന്ന് വാട്ടർ മീറ്റർ ഇല്ലാതെ അനധികൃതമായി കുടിവെള്ളം ഉപയോഗിക്കുന്നവരെയും ജലമോഷണം നടത്തുന്നവരെയും പൊതുടാപ്പിൽ നിന്നും കുടിവെള്ളം ദുരുപയോഗം ചെയ്യുന്നവരെയും കണ്ടെത്തി പിഴ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കും. ഇതിനായി ജല അതോറിറ്റി പ്രത്യേക ആന്റി തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന തുടരുകയാണ്.
തിരുവല്ല ഡിവിഷൻ കീഴിലെ തിരുവല്ല, മല്ലപ്പള്ളി, പുല്ലാട്, നെടുംകുന്നം, എടത്വ, കിടങ്ങറ, ചങ്ങനാശേരി എന്നീ സെക്ഷൻ ഓഫീസുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിലാണ് പരിശോധന നടത്തുന്നത്. ജലമോഷണമോ, ജലചൂഷണമോ കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് 1916 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ kwa.thiruvalla@gmail.com എന്ന വിലാസത്തിൽ അറിയിക്കുകയോ ചെയ്യാം. 8281597990, 8547638109, 9188127942 എന്നീ ഫോണുകളിൽ വിളിക്കുകയോ വാട്‌സ്‌ആപ്പിൽ വിവരം നൽകുകയോ ചെയ്യാവുന്നതാണ്. ജലചൂഷണം അറിയിക്കുന്നവരുടെ വിവരങ്ങൾ ഒരു കാരണവശാലും വെളിപ്പെടുത്തുകയില്ലെന്നും അധികൃതർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |