
കൊച്ചി: അങ്കമാലി, ചാലക്കുടി, ആലുവ എന്നിവിടങ്ങളിൽ പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് ബെന്നി ബെഹനാൻ എം.പി നിവേദനം നൽകി. മംഗളൂരു-തിരുവനന്തപുരം റൂട്ടിലോടുന്ന ഏറനാട് എക്സ്പ്രസിന് അങ്കമാലി സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നതാണ് പ്രധാന ആവശ്യങ്ങളിലൊന്ന്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള റെയിൽവേ ഹബ്ബ് എന്ന നിലയിലും അങ്കമാലിയുടെ പ്രാധാന്യം എം.പി ചൂണ്ടിക്കാട്ടി. തൂത്തുക്കുടി-പാലക്കാട് പാലരുവി എക്സ്പ്രസിന് ചാലക്കുടിയിൽ സ്റ്റോപ്പ് വേണമെന്നും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഇത് വലിയ ആശ്വാസമാകുമെന്നും അറിയിച്ചു. കണ്ണൂർ തിരുവനന്തപുരം റൂട്ടിലെ പ്രധാന ട്രെയിനായ ജനശതാബ്ദി എക്സ്പ്രസിന് ആലുവയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും നിവേദനത്തിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |