SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.09 PM IST

കേരളത്തിനു വേണം എയിംസ്, അതിവേഗ റെയിൽ

Increase Font Size Decrease Font Size Print Page
niyamasabha-sammelanam

തിരുവനന്തപുരം: എയിംസും അതിവേഗ റെയിൽപാതയും വിഴിഞ്ഞം തുറമുഖത്തിനുള്ള ഗ്രാന്റും അനുവദിക്കാതെ കേരളത്തോട് കേന്ദ്രസർക്കാർ കാട്ടുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് നിയമസഭ പ്രമേയം പാസാക്കി. പ്രതിപക്ഷത്തിന്റെ അഭാവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. എയിംസ് ആവശ്യം രണ്ടു ദശാബ്ദമായുള്ളതാണ്. ഇതിനാവശ്യമായ ഭൂമിയെറ്റെടുത്തിട്ടും നടപടിയില്ല. കേരളത്തിന് എയിംസ് അടിയന്തരമായി അനുവദിക്കണമെന്ന് നിയമസഭ ആവശ്യപ്പെട്ടു.

,,,മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയെ വിബി ജി റാം ജി പദ്ധതിയായി പരിവർത്തനം ചെയ്തതിലൂടെ കേന്ദ്ര സഹായത്തിൽ 60 ശതമാനം കുറവുണ്ടായി. ഇതിലൂടെ കേരളത്തിന് 3,800 കോടിയോളം നഷ്ടമുണ്ടാകും. ഇതിനു പുറമെ 2026-27 ലെ കേന്ദ്ര ബഡ്ജറ്റിൽ തൊഴിലുറപ്പ് പദ്ധതിക്കായുള്ള വകയിരുത്തൽ 88,000 കോടിയിൽ നിന്ന് 30,000 കോടിയായി കുറച്ചു.573 കിലോമീറ്റർ ദൂരമുള്ള തിരുവനന്തപുരം- കാസർകോട് പാതയിൽ നിലവിലെ 13മണിക്കൂർ യാത്രാസമയം കുറച്ചാൽ കേരളത്തിന്റെ സാമ്പത്തിക പുരോഗതിക്ക് വലിയ ഉത്തേജനമാകും. സാങ്കേതിക മാതൃക ഏതായാലും കേരളത്തിന് അതിവേഗ റെയിൽപാത അനിവാര്യമാണ്. നിർദ്ദിഷ്ട കോച്ച് ഫാക്ടറിയ്ക്കുള്ള അനുമതിയും നിഷേധിച്ചു.


വിഴിഞ്ഞം തുറമുഖ പദ്ധതിക്കുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (വിജിഎഫ്) ഗ്രാന്റായി നൽകണമെന്ന അഭ്യർത്ഥന ചെവിക്കൊണ്ടില്ല. തിരിച്ചടവിന് വിധേയമായ വിജിഎഫ് ആണ് കേന്ദ്രം അനുവദിച്ചത്. മറ്റു പല സംസ്ഥാനങ്ങൾക്കും വിജിഎഫ് ഗ്രാന്റായി അനുവദിച്ച കേന്ദ്രം വിഴിഞ്ഞം തുറമുഖത്തിന് വിജിഎഫ് അനുവദിക്കുന്നതിൽ വിവേചനം കാട്ടി. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ നഷ്ടപരിഹാരം നൽകാൻ കേന്ദ്രം തയ്യാറായില്ല. കേന്ദ്ര നിയമത്തിലെ ഭേദഗതിയിലൂടെ, ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനുള്ള വകുപ്പ് റദ്ദു ചെയ്തെന്നും പ്രമേയത്തിൽഹപറയുന്നു.

TAGS: SABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY