SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.32 PM IST

പാർട്ടി ഫണ്ട് തട്ടിപ്പ് : വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇറങ്ങി

Increase Font Size Decrease Font Size Print Page
k

പ്രകാശനച്ചടങ്ങിനെത്തിയത് വൻ ജനാവലി
പയ്യന്നൂർ: സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണൻ രചിച്ച 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു. ജോസഫ് സി. മാത്യുവിൽ നിന്ന് വി.എസ്. അനിൽകുമാറാണ് പുസ്തകം ഏറ്റുവാങ്ങിയത്.
രക്തസാക്ഷി ധനരാജ് ഫണ്ടിലും ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിലും തിരഞ്ഞെടുപ്പ് ഫണ്ടിലും 91.22 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് പുസ്തകത്തിലെ വെളിപ്പെടുത്തൽ. പ്രകാശനച്ചടങ്ങ് തടയാൻ ആസൂത്രിത ശ്രമങ്ങൾ നടന്നതായി കുഞ്ഞികൃഷ്ണൻ ആരോപിച്ചു. വീട്ടിൽ പടക്കം പൊട്ടിക്കൽ, തന്നെ പിന്തുണച്ചയാളുടെ ബൈക്ക് കത്തിക്കൽ, നവമാദ്ധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം എന്നിവ ഉൾപ്പെടെയുള്ള ഭീഷണികൾ നേരിട്ടു.സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പരോക്ഷ മറുപടിയായി 'തനിക്കെതിരെ ഒരു വിരൽ ചൂണ്ടുമ്പോൾ ബാക്കി വിരലുകൾ പറയുന്ന ആൾക്കെതിരെയാണെന്ന് ഓർത്താൽ നന്ന്. ശരിയായ രീതിയിലാണോ

വിമർശിക്കുന്നവരെന്ന് ഓർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതിയെ സമീപിച്ച് പൊലീസ് സംരക്ഷണം നേടിയാണ് പ്രകാശനച്ചടങ്ങ് നടന്നത്.മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്.


മുഖ്യമന്ത്രിക്കും

വിമർശനം

മുഖ്യമന്ത്രി പിണറായി വിജയനും മുൻ ജില്ല സെക്രട്ടറി എം.വി.ജയരാജനും ഉൾപ്പെടെയുള്ള പ്രധാന നേതാക്കളെ പുസ്തകത്തിൽ വിമർശിക്കുന്നുണ്ട്. .കഴിഞ്ഞ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പയ്യന്നൂരിലെ പ്രശ്നം ചർച്ചയായപ്പോൾ നേതാവ് രൂപപ്പെടുന്നത് നിരവധി വർഷത്തെ പ്രവർത്തനഫലമായാണെന്നും അതിനാൽ പ്രശ്നങ്ങളെ അവധാനയോടെ സമീപിക്കണമെന്നും പറഞ്ഞതിലുടെ തെറ്റുകാരായ നേതാൾക്കെതിരെ നടപടി എടുക്കില്ലെന്ന് വ്യക്തമായി.ടി.ഐ. മധുസൂദനൻ എം.എൽ.എ ഏരിയ സെക്രട്ടറിയായതു മുതൽ പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കാനുള്ള നീക്കം തുടങ്ങിയെന്ന ആരോപണവും ഉന്നയിച്ചു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY