
തിരുവനന്തപുരം.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സമാപിച്ച ലോക കേരള സഭ സമ്മേളനത്തിനു മുൻപാകെ വന്ന നിർദ്ദേശങ്ങൾ പരിശോധിച്ച് സർക്കാരിന് ശുപാർശ നൽകുന്നതിനായി രൂപീകരിച്ച സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റും പ്രമുഖ അമേരിക്കൻ വ്യവസായിയുമായ ഡോ.ബാബു സ്റ്റീഫനെ നോമിനേറ്റ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ലോക കേരള സഭാ സമ്മേളന സമാപനത്തിലാണ് മുഖ്യമന്ത്രി ഈ വിവരം പ്രഖ്യാപിച്ചത്. അമേരിക്കൻ രാജ്യങ്ങളിൽ നിന്നും വന്ന നിർദ്ദേശങ്ങൾ പരിശോധിക്കുന്ന സ്റ്റാൻഡിംഗ് കമ്മിറ്റിയിലാണ് ബാബു സ്റ്റീഫനെ തിരഞ്ഞെടുത്തത്. അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ മുൻ പ്രസിഡന്റ് കൂടിയാണ്
ബാബു സ്റ്റീഫൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |