SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.28 PM IST

മദമിളകിയ 'മനു' അക്രമകാരിയായി; വിഷ്ണുവിനെ കൊലപ്പെടുത്തിയത് കുളിപ്പിക്കുന്നതിനിടെ

Increase Font Size Decrease Font Size Print Page
vishnu

തിരുവനന്തപുരം: പാര്‍ക്കില്‍ കുളിപ്പിക്കുന്നതിനിടെ ആന പാപ്പാനെ ആക്രമിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം കോട്ടൂര്‍ ആന പാര്‍ക്കിലാണ് സംഭവം. പാര്‍ക്കിനുള്ളിലെ റിസര്‍വോയറില്‍ മനു എന്ന ആനയാണ് പാപ്പാന്‍ വിഷ്ണു (25)വിനെ കൊലപ്പെടുത്തിയത്. കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ ഉപയോഗിച്ച് വിഷ്ണുവിനെ ശക്തിയില്‍ അടിച്ച് വെള്ളത്തില്‍ താഴ്ത്തുകയായിരുന്നു ആന.

പാപ്പാന്‍ വെള്ളത്തിനുള്ളില്‍ അകപ്പെട്ടതോടെ ആന ആരെയും അവിടേയ്ക്ക് അടുപ്പിക്കാതെ നിന്നു. മറ്റു പാപ്പാന്‍മാര്‍ ബഹളം വച്ചെങ്കിലും ആന പിന്തിരിഞ്ഞില്ല.

തുടര്‍ന്നു സംഭവസ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സും വനം വകുപ്പ് ഉദ്യോഗസ്ഥരും ഏറെ പരിശ്രമിച്ചാണ് പാപ്പനെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തത്.

വനം വകുപ്പിന്റെ വാഹനത്തില്‍ ഉടന്‍ ആര്യനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും വിഷ്ണു മരിച്ചിരുന്നു.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY