SignIn
Kerala Kaumudi Online
Thursday, 19 February 2026 2.20 AM IST

ശബരിമല സ്വർണക്കൊള്ള കേസ് : ജാമ്യം ലഭിച്ച ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

Increase Font Size Decrease Font Size Print Page

unni

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി ജയിൽ മോചിതനായി . ഇന്ന് വൈകിട്ടോടെയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ജയിലിൽ നിന്നിറങ്ങിയത്. കട്ടിളപ്പാളി കേസിൽ ഇന്ന് പോറ്റിക്ക് ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. ദ്വാരപാലക കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ പറയുന്ന സമയത്തെല്ലാം ഹാജരാകണം തുടങ്ങിയ കർശന ഉപാധിളോടെയാണ് ജാമ്യം അനുവദിച്ചത്.

തിരുവനന്തപുരത്തെ സ്പെഷ്യൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കാത്ത് കുടുംബാംഗങ്ങൾ പുറത്തുണ്ടായിരുന്നു. ജയിലിന് പുറത്തിറങ്ങിയതിന് പിന്നാലെ കാറിൽ കയറി പോയി. അതേസമയം മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല.

ശബരിമല സ്വർണക്കൊള്ളകേസിൽ ജാമ്യം ലഭിക്കുന്ന നാലാമത്തെ പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി. മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എന്നാൽ റിമാൻഡിലായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.അതേസമയം, പോറ്റിക്ക് ജാമ്യം ലഭിച്ചാലുടൻ ചോദ്യം ചെയ്യാനായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയക്കുമെന്ന വിവരങ്ങൾ രാവിലെ പുറത്തുവന്നിരുന്നു. ജാമ്യം കിട്ടിയതോടെ ഇഡി നടപടികൾ വേഗത്തിലാക്കുമെന്നാണ് സൂചന. കൊച്ചിയിലെ ആസ്ഥാനത്ത് വിളിച്ചുവരുത്തിയാകും ചോദ്യം ചെയ്യൽ.

TAGS: UNNIKRISHNAN POTTY, POTTY, SABARIMALA CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY