
കൊച്ചി:ശബരിമലയിലെ മാസപൂജകൾക്കും വെർച്വൽ ക്യൂവോ സ്പോട്ട് ബുക്കിംഗോ ഏർപ്പെടുത്തുന്നതു സംബന്ധിച്ച് പ്രതികരണമറിയിക്കാൻ ഹൈക്കോടതി സർക്കാരിനോടും തിരുവിതാകൂർ ദേവസ്വം ബോർഡിനോടും നിർദ്ദേശിച്ചു.ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിൽ സ്വമേധയാ എടുത്ത ഹർജി ജസ്റ്റിസ് വി.രാജ വിജയരാഘവൻ,ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് 18ന് വീണ്ടും പരിഗണിക്കും.മണ്ഡല മകരവിളക്ക് കാലത്ത് തിരക്ക് കണക്കിലെടുത്ത് വെർച്വൽ ക്യൂ,സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തുകയും പാസുള്ളവരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന് കോടതി നിർദ്ദേശിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |