SignIn
Kerala Kaumudi Online
Wednesday, 22 April 2026 3.15 AM IST

മുഖ്യമന്ത്രിക്ക് ഉളുപ്പുണ്ടെങ്കിൽ സ്വർണക്കൊള്ള സി.ബി.ഐക്ക് വിടണം: രാജീവ് ചന്ദ്രശേഖർ

Increase Font Size Decrease Font Size Print Page
p

കൊച്ചി: മുഖ്യമന്ത്രിക്ക് അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ ശബരിമല സ്വർണക്കൊള്ളക്കേസ് സി.ബി.ഐക്ക് വിടണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. എറണാകുളം പ്രസ് ക്ളബിൽ ട്വന്റി 20 ചെയർമാൻ സാബു എം. ജേക്കബിനൊപ്പം മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണക്കൊള്ളക്കേസിൽ പ്രതിസ്ഥാനത്തുള്ളതും സംശയനിഴലിലായതും സി.പി.എം നേതാക്കളും മന്ത്രിമാരും മുൻമന്ത്രിമാരുമാണ്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസിന് ഇവരെ തൊടാൻ ധൈര്യമില്ല. ഒളിക്കാനൊന്നുമില്ലെങ്കിൽ സി.ബി.ഐക്കു വിടാൻ ഭയമെന്തിന്? . ഹൈക്കോടതിയാണ് പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചതെങ്കിലും മുഖ്യമന്ത്രിയുടെ കീഴിലാണ് പൊലീസ്. സംഘം സമർപ്പിക്കുന്ന റിപ്പോർട്ടുകൾ മാത്രമാണ് കോടതി പരിഗണിക്കുന്നത്. സംസ്ഥാന പൊലീസി​നും ഹൈക്കോടതി​ക്കും പരിമിതികളുണ്ട്.

കേന്ദ്രബഡ്ജറ്റി​ൽ കേരളത്തെ അവഗണി​ച്ചി​ട്ടി​ല്ല. കൊല്ലം ഇ.എസ്.ഐ ആശുപത്രി​ വി​കസനത്തി​ന് കേന്ദ്രം പ്രഖ്യാപി​ച്ച 600 കോടിയുടെ പദ്ധതി സംസ്ഥാനത്തി​ന്റെ താത്പര്യക്കുറവുകൊണ്ട് പ്രാവർത്തി​കമായി​​ല്ല. കഴി​ഞ്ഞ ആറുമാസത്തി​നി​ടെ കേന്ദ്രസർക്കാരുമായി​ മുഖ്യമന്ത്രി​ ഡൽഹി​യി​ൽ നടത്തി​യ ചർച്ചകളി​ലൊന്നും എയിംസി​ന്റെ കാര്യം പരാമർശി​ച്ചി​ട്ടി​ല്ലെന്നും രാജീവ്ചന്ദ്രശേഖർ പറഞ്ഞു.

അമേരി​ക്കൻ കരാർ ഇന്ത്യയുടെ

ചരി​ത്രവി​ജയം: സാബു ജേക്കബ്

ഇറക്കുമതി​ തീരുവ കുറയ്‌ക്കാനും വ്യാപാര കരാറി​നും അമേരി​ക്ക സന്നദ്ധമായത് ഇന്ത്യയുടെ ചരി​ത്രവി​ജയമാണെന്ന് കി​റ്റെക്സ് ഗാർമെന്റ്സ് എം.ഡി​ കൂടിയായ സാബു എം. ജേക്കബ് പറഞ്ഞു. അമേരി​ക്ക ഇന്ത്യയ്‌ക്കു മുന്നി​ൽ മുട്ടുകുത്തി​യത് പ്രധാനമന്ത്രി​ നരേന്ദ്ര മോദി​യുടെ നേതൃത്വത്തി​ൽ ഒരു വർഷം നീണ്ട നി​ശബ്ദമായ ശ്രമങ്ങളുടെ ഫലമായാണ്. ഇന്ത്യയുടെ മുന്നി​ൽ വലി​യ സാദ്ധ്യതകളാണ് തെളി​യുന്നത്. ജോലി​തേടി​ കുടി​യേറി​പ്പോയ യുവാക്കൾക്ക് ഇന്ത്യയി​ലേക്ക് തി​രി​കെ വരാൻ സാഹചര്യമൊരുങ്ങും. വികസന പദ്ധതികളുടെയും കേന്ദ്ര സഹായം ചോദിച്ചു വാങ്ങുന്നതിന്റെയും കാര്യത്തിൽ കേരളം ആന്ധ്രയെ കണ്ടു പഠി​ക്കണമെന്നും സാബു എം. ജേക്കബ് പറഞ്ഞു.

TAGS: RAJEEV CHANDRASEKHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.