SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.17 PM IST

ബീഹാർ തിരഞ്ഞെടുപ്പ്: ജൻസുരാജ് പാർട്ടി സുപ്രീംകോടതിയിൽ

Increase Font Size Decrease Font Size Print Page
f

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ചോദ്യംചെയ്‌ത് പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടി സുപ്രീംകോടതിയെ സമീപിച്ചു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ കഴിഞ്ഞ നവംബർ 20ന് ചുമതലയേറ്റിരുന്നു. തിരഞ്ഞെടുപ്പിൽ വ്യാപകമായി തിരിമറികൾ നടന്നുവെന്നാണ് ജൻസുരാജ് പാ‌ർട്ടിയുടെ ആരോപണം. പെരുമാറ്റച്ചട്ടം നിലവിലിരിക്കെ സ്ത്രീ വോട്ടർമാരുടെ അക്കൗണ്ടുകളിലേക്ക് 10,000 രൂപ വീതം കൈമാറിയതിനെയും ഹർജിയിൽ ചോദ്യം ചെയ്‌തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ഹർജി ഇന്ന് പരിഗണിക്കും.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY