SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.56 PM IST

തലശേരിയിൽ വൻ ലഹരിവേട്ട: യുവാവ് പിടിയിൽ

Increase Font Size Decrease Font Size Print Page

തലശേരി: എക്‌സൈസ് തലശേരി റേഞ്ച് സംഘം നടത്തിയ പരിശോധനയില്‍ മാരക ലഹരിമരുന്നുകളുമായി യുവാവ് പിടിയിലായി. വയലളം ഇല്ലത്ത് താഴെ പവിത്രം ഹൗസില്‍ എം.എന്‍. റിനിലിനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 23 ഗ്രാം ഹാഷിഷ് ഓയില്‍, ഒമ്പത് ഗ്രാം മെത്താംഫിറ്റമിന്‍, 135 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.

ലഹരിവസ്തുക്കള്‍ പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന 74 പോളിത്തീന്‍ കവറുകള്‍, തൂക്കം പരിശോധിക്കാനുള്ള ഡിജിറ്റല്‍ ത്രാസ്, ലഹരി ഉപയോഗിക്കുന്നതിനുള്ള ഫ്യൂമിങ് പൈപ്പുകള്‍ എന്നിവയും ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സുബിന്‍രാജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ക്ക് വിപണിയില്‍ ഏകദേശം 70,000 രൂപയോളം വില വരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സി. ഷിബു, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.കെ. പ്രസന്ന, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി. പ്രയേഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. പ്രതിയുമായി ബന്ധമുള്ള മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കുമെന്നും എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY