
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിൻഡറിന്റെ ഫ്ലോമീറ്ററിലെ പ്രഷർഗേജ് പൊട്ടിത്തെറിച്ച് അപകടം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ അത്യാഹിതവിഭാഗത്തിലായിരുന്നു അപകടം ഉണ്ടായത്. ഓക്സിജൻ സിലിൻഡർ മാറ്റി സ്ഥാപിക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. സംഭവത്തിൽ വനിതാ അറ്റൻഡറായ ഫാരിഷാ ബീവിക്ക് (50) പരിക്കേറ്റു. നെറ്റിയിൽ ഗ്ലാസ് കൊണ്ടായിരുന്നു പരിക്കേറ്റത്.
ഫാരിഷയുടെ പരിക്ക് നിസാരമാണെന്നാണ് പ്രാഥമികവിവരം. നിലവിൽ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടാകുന്നത്. മുമ്പ് ബി തിയേറ്ററിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് പാലക്കാട് സ്വദേശിയായ അനസ്തേഷ്യ ടെക്‌നീഷ്യന് ഗുരുതരമായി പരിക്കേറ്റിരുന്നു. രണ്ടാം തവണയും ഫ്ലോമീറ്റർ പൊട്ടിത്തെറിക്കാനിടയായ കാരണം പരിശോധിക്കുകയാണ് അധികൃതർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |