
ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുക്കേസിലെ രണ്ടു പ്രതികൾക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സ്ത്രീകളെന്ന പരിഗണന നൽകിയാണ് ജുതാ ഭാസ്‌കർ, ശ്രീലത എന്നിവർക്ക് ജാമ്യം. ഒന്നാംപ്രതിയും ബാങ്കിന്റെ മുൻ മാനേജരുമായ ബിജുവിന്റെ ഭാര്യയാണ് ജുതാ. മറ്റൊരു പ്രതി സീനിയർ അക്കൗണ്ടന്റ് ജിൽസിന്റെ ഭാര്യയാണ് ശ്രീലത. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യബോണ്ട്, കേസ് അന്വേഷിക്കുന്ന തൃശൂർ ക്രൈംബ്രാഞ്ച് എസ്.എച്ച്.ഒയ്‌ക്കു മുമ്പാകെ കെട്ടിവയ്‌ക്കണം. അന്വേഷണവുമായി സഹകരിക്കണം. വനിതകളെന്ന നിലയിൽ ഇരുവർക്കും ലഭിച്ച ആനുകൂല്യം മറ്റു പ്രതികൾക്ക് ലഭിക്കില്ലെന്നും ജസ്റ്റിസുമാരായ ജെ.കെ.മഹേശ്വരി, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |